മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിന് ശിക്ഷ തുപ്പൽ നക്കൽ! അമ്മയേയും മകളേയും നഗ്നരാക്കി പ്രദർശനവും!
ബുലന്ദ്ഷര്‍: ഉത്തരേന്ത്യയില്‍ ജാതിയുടെ പേരിലുള്ള ദുരഭിമാനക്കൊലപാതകങ്ങള്‍ ഒരു വാര്‍ത്തയേ അല്ല. മതം മാറിയോ, ജാതി മാറിയോ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നവരെ നാട്ടുക്കൂട്ടം വിചാരണ ചെയ്ത് കൂട്ട ബലാത്സംഗം വരെ ശിക്ഷ വിധിക്കുന്നത് നമ്മുടെ രാജ്യത്ത് തന്നെയാണ്.
ഉത്തര്‍പ്രദേശില്‍ മകന് അന്യമതക്കാരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരില്‍ അച്ഛന് അനുഭവിക്കേണ്ടി വന്നത് ക്രൂരമായ അപമാനമാണ്. യുപിയിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ദളിത് കുടുംബത്തിലെ യുവാവ് മുസ്ലീം പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് ശിക്ഷിക്കപ്പെട്ടത് യുവാവിന്റെ അച്ഛനായിരുന്നു.

അന്യമതക്കാരിയെ വിവാഹം കഴിച്ചതിന് ദളിത് കുടുംബത്തെ വിചാരണ ചെയ്യാനായി ചേര്‍ന്ന പഞ്ചായത്ത് യോഗത്തില്‍ യുവാവിന്റെ അച്ഛനോട് നിലത്ത് തുപ്പാന്‍ ആവശ്യപ്പെട്ടു. അതിന് ശേഷം സ്വന്തം തുപ്പല് നക്കിത്തുടപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം. മാത്രമല്ല ഈ ദളിത് കുടുംബത്തോട് ഗ്രാമം വിട്ട് പോകാനും പഞ്ചായത്ത് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തെക്കുറിച്ച് യുവാവിന്റെ പിതാവ് പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. തന്നെക്കൊണ്ട് തുപ്പല് നക്കിത്തുടപ്പിച്ചത് കൂടാതെ തന്റെ ഭാര്യയേയും മകളേയും നഗ്നരാക്കി യോഗത്തില്‍ പ്രദര്‍ശിപ്പിച്ചതായും പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. മകന് മുസ്ലീം പെണ്‍കുട്ടിയെ വിവാഹം ചെയ്തത് കോടതിയില്‍ വെച്ചാണെന്നും ഇയാള്‍ ്വ്യക്തമാക്കുന്നു. സംഭവത്തില്‍ ബുലന്ദ്ഷഹര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ബുലന്ദ്ഷഹര്‍ എസ്പി വ്യക്തമാക്കി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications