യുപിയിൽ വീണ്ടും പീഡനം, പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ തോക്കിൻ മുനയിൽ പീഡിപ്പിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ തോക്കിന് മുനയില്‍ നിര്‍ത്തി പീഡിപ്പിച്ചതായി പരാതി. ബന്ദാ ജില്ലയിലാണ് സംഭവം. പതിനാറുകാരിയായ പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. സെപ്റ്റംബര്‍ മൂന്നാം തിയ്യതി ബാവ്വ സിംഗ് എന്നയാള്‍ തൂക്ക് ചൂണ്ട് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വീ്ട്ടില്‍ വെച്ച് പീഡനത്തിന് ഇരയാക്കി എന്നാണ് പരാതിയെന്ന് പോലീസ് പറയുന്നു.

സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതിയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിടികൂടുകയും പോലീസിന് കൈമാറുകയും ചെയ്തു. എന്നാല്‍ പോലീസ് ആദ്യം നടപടിയെടുക്കാന്‍ തയ്യാറായില്ല എന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് ആദ്യം പോകാന്‍ അനുവദിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും പോലീസ് തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ സമീപിച്ച് പരാതിപ്പെട്ടതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയായ ബാവ്വ ഒളിവിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്ക് വേണ്ടി അന്വേഷണം നടക്കുന്നുണ്ട് എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ഉന്നാവോയില്‍ ബിജെപി എംഎല്‍എ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം വന്‍ കോളിളക്കമാണ് സൃഷ്ടിച്ചത്. പിന്നാലെ ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിന് നേര്‍ക്കും പീഡന ആരോപണം ഉയര്‍ന്നു. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications