അവിഹിതബന്ധം, 16കാരിയെ ജീവനോടെ തീയിട്ട് കൊന്നു
ഗാസിയബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ 16കാരിയായ ദളിത് പെണ്‍കുട്ടിയെ ജീവനോടെ തീയിട്ട് കൊന്നു. പെണ്‍കുട്ടിയ്ക്ക് അവിഹിതബന്ധം ഉണ്ടായിരുന്നതിനെത്തുടര്‍ന്ന് പിതാവ് തന്നെ കൊലപാതകം നടത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ നാലംഗ സംഘം വീട്ടില്‍ മോഷണം നടത്തുന്നതിനിടെ പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പിതാവ് പറയുന്നത്. മോഷ്ടാക്കള്‍ കൊലപ്പെടുത്തിയെന്ന് കാട്ടിയാണ് പെണ്‍കുട്ടിയുടെ പിതാവ് കേസ് നല്‍കിയത്.
ഒരു അപ്പാര്‍ട്ട്മെന്റിലെ രണ്ടാം നിലയിലാണ് പെണ്‍കുട്ടിയും കുടുംബവും താമസിയ്ക്കുന്നത്. വീട്ടിലേയ്ക്ക് മോഷ്ടാക്കള്‍ എത്തിയെന്നും ആഭരണം കവര്‍ച്ച ചെയ്യുന്നതിനിടെ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നുമാണ് കുട്ടിയുടെ പിതാവ് മഹേഷ് (45) പറയുന്നത്. ഗണേഷ്പുരയിലാണ് കുടുംബം താമസിയ്ക്കുന്നത്. അടുത്തുള്ള കെട്ടിടത്തില്‍ നിന്നും മോഷ്ടാക്കള്‍ തങ്ങളുടെ അപ്പാര്‍ട്ട്മെന്റിലെ രണ്ടാം നിലയിലേക്ക് ചാടിക്കടക്കുകയായിരുന്നെന്നാണ് ഇയാള്‍ പറയുന്നത്.

എന്നാല്‍ ഈ സാധ്യത പൊലീസ് തള്ളിക്കളയുന്നു. അപ്പാര്‍ട്ട്മെന്റിന് അടുത്ത് നിന്നും ചാടാവുന്ന അകലത്തില്‍ മറ്റ് കെട്ടിടങ്ങള്‍ ഇല്ല. പരാതിയില്‍ പറയുന്നത് പോലെ പെണ്‍കുട്ടിയുടേയോ മാതാവിന്റെയോ ആഭരണങ്ങള്‍ നഷ്ടമായിട്ടില്ല. അപ്പാര്‍ട്ട്മെന്റിലെ മറ്റ് താമസക്കാരും വീട്ടിലുള്ളവരും ആക്രമണത്തിന് ഇരയായിട്ടില്ല. പെണ്‍കുട്ടിയുടേത് അഭിമാനക്കൊലയാണെന്നാണ് പൊലീസ് പറയുന്നത്.
സ്കൂള്‍ പഠനം അവസാനിപ്പിച്ച പെണ്‍കുട്ടി വീട്ടുജോലി ചെയ്തിരുന്നു. ഇത്തരം ചില വീടുകളിലുള്ളവരുമായി പെണ്‍കുട്ടിയ്ക്ക് അവിഹിതബന്ധം ഉണ്ടായിരുന്നെന്നും ഇതിനെ പിതാവ് വിലക്കിയെന്നം പൊലീസ് പറയുന്നു. എന്നാല്‍ ജോലിയ്ക്ക് പോകുന്നതില്‍ നിന്ന് പിന്മാറാന് പെണ്‍കുട്ടി വിസമ്മതിച്ചിരിയ്ക്കാമെന്നും തുടര്‍ന്ന് വീട്ടുകാര്‍ തന്നെ കൊലപാതകം നടത്തിയതാകാമെന്നും പൊലീസ് പറയുന്നു. മൂന്ന് സഹോദരങ്ങളും ഒരു സഹോദരിയും കൊല്ലപ്പെട്ട പെണ്കുട്ടിയ്ക്കൊപ്പമുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications