ഉത്തർപ്രദേശിൽ പീഡനത്തിനിരയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തു
ലഖ്നൗ; പീഡനത്തിനിരയായ 16 കാരി ദളിത് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യുപിയിലെ ബരബൻകിയിലാണ് സംഭവം. ബലാത്സംഗ കേസിൽ മജിസ്ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്താനിരിക്കെയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
'ജൂൺ 17 നായിരുന്നു പെൺകുട്ടി പീഡനത്തിനിരയായതായി പോലീസിൽ പരാതി ലഭിച്ചത്. വ്യാഴാഴ്ച പ്രതിയെ കസ്റ്റഡിയിൽ എടുത്തിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്താനിരിക്കെയാണ് പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്', പോലീസ് സൂപ്രണ്ട് ദിനേഷ് കുമാർ സിംഗ് പറഞ്ഞു. സംഭവത്തിൽ കൃത്യവിലോപം ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തതായും പോലീസ് അറിയിച്ചു.

അതേസമയം പോലീസിനെതിരെ പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി. പരാതി നൽകിയിട്ടും പോലീസ് കൃത്യമായി ഇടപെട്ടില്ലെന്നും പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിയെന്നും കുടുംബം കുറ്റപ്പെടുത്തി. കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് പെൺകുട്ടിയെ പ്രതി നിരന്തരം ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചു.












Click it and Unblock the Notifications