Get Updates
Get notified of breaking news, exclusive insights, and must-see stories!

പഠിക്കാന്‍ ആഗ്രഹിച്ച ദളിത് പെണ്‍കുട്ടിയെ യുപിയില്‍ തീവച്ചുകൊന്നു

കുശിനഗര്‍: യുപിയില്‍ ദളിത് പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ആക്രമണം തുടര്‍ക്കഥയാവുന്നു. ഇന്റര്‍മീഡിയറ്റ് പരീക്ഷയെഴുതാനും തുടര്‍ പഠനത്തിനും തയാറെടുത്തിരുന്ന പതിനേഴു വയസുകാരിയ തീവച്ചുകൊന്നു.

താഴ്ന്ന സമുദായാംഗമായ പെണ്‍കുട്ടി പഠിക്കാന്‍ പാടില്ലെന്നു കാട്ടിയാണ് അയല്‍വാസികളായ യുവാക്കളും പിതാവും പെണ്‍കുട്ടിയെ തീയിട്ടു കൊന്നത്. ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയില്‍ പത്തര്‍ദേവ ഗ്രാമത്തിലാണ് ഈ ക്രൂരത അരങ്ങേറിയത്. പെണ്‍കുട്ടി പഠനം തുടരണമെന്നാവശ്യപ്പെട്ടതിലും പരീക്ഷയ്ക്കു തയാറെടുക്കുന്നതിലും രോഷാകുലരായിരുന്നു സമുദായക്കാരെന്നു പൊലീസ് പറഞ്ഞു.

fire.jpg -Properties

വീട്ടില്‍ പെണ്‍കുട്ടി ഒറ്റയ്ക്കായിരുന്നപ്പോഴാണ് സംഭവമുണ്ടായത്. വീട്ടിലെത്തിയ അയല്‍വാസികള്‍ പെണ്‍കുട്ടിയുടെ പഠനത്തെച്ചൊല്ലി തര്‍ക്കിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍നിന്നു വലിച്ചു പുറത്തിറക്കിയ പെണ്‍കുട്ടിയുടെ മേല്‍ മണ്ണെണ്ണയൊഴിച്ചു തീയിടുകയായിരുന്നു.

സ്‌കൂളില്‍ സ്ഥിരമായി തോറ്റുകൊണ്ടിരുന്നവരാണ് തന്റെ മേല്‍ തീയിട്ടതെന്നും താന്‍ പഠിക്കുന്നത് ഇഷ്ടക്കേടുള്ള കാര്യമായിരുന്നെന്നാണ് പെണ്‍കുട്ടി നല്‍കിയ മരണമൊഴി. എഴുപതു ശതമാനം പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പെണ്‍കുട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+