കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണ്‍കുട്ടിയോട് മിണ്ടിയ ദളിത് ബാലികയെ മൊട്ടയടിച്ചു

Google Oneindia Malayalam News

പട്‌ന: അനാഥയായ ദളിത് ബാലികയെ നാട്ടുകാര്‍ തല മൊട്ടയടിച്ച് ചാരം പൂശി നടത്തിച്ചു. ഒരു രാത്രി മുഴുവന്‍ മരത്തില്‍ കെട്ടിയിട്ട ശേഷമാണ് പെണ്‍കുട്ടിയെ ഇങ്ങനെ ചെയ്തത്. ആണ്‍കുട്ടിയോട് സംസാരിച്ചു എന്ന കുറ്റത്തിനാണ് 14 കാരിയായ ദളിത് പെണ്‍കുട്ടിയോട് നാട്ടുകാര്‍ ഈ ക്രൂരത കാണിച്ചത്. ബിഹാറിലെ കാദ്വ തോല വില്ലേജിലാണ് സംഭവം.

കാപ് പഞ്ചായത്ത് എന്ന് വിളിക്കപ്പെടുന്ന നാട്ടുകൂട്ടമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും പ്രാകൃതമായ ഈ ശിക്ഷ വിധിച്ചത്. തിങ്കളാഴ്ച രാത്രി മുഴുവന്‍ രണ്ടുപേരെയും ഭക്ഷണം പോലും കൊടുക്കാതെ ഇവര്‍ മരത്തില്‍ കെട്ടിയിട്ടു.

bihar

പിറ്റേന്ന് രാവിലെ 12000 രൂപ വീതം പിഴ ചുമത്തുകയും ചെയ്തു. ആണ്‍കുട്ടിയുടെ വീട്ടുകാര്‍ സ്ഥലത്തെത്തി പിഴ അടക്കാമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിട്ടയച്ചു. എന്നാല്‍ അനാഥയായ പെണ്‍കുട്ടിക്ക് പിഴ അടക്കാനുള്ള പണം ഉണ്ടായിരുന്നില്ല. അതിനാലാണ് പെണ്‍കുട്ടിയെ തല മൊട്ടയടിച്ച് ചാരം പൂശി ഗ്രാമത്തിന് ചുറ്റും ഓടിച്ചത്.

ദളിത് പെണ്‍കുട്ടിയോട് ഈ ക്രൂരത കാണിച്ച നാട്ടുകൂട്ടം തലവന്‍ വിഷ്ണുദേവോ ഋഷി ഉള്‍പ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇനി ഒരാളെ കൂടി ഈ കേസില്‍ പിടി കിട്ടാനുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

English summary
Dalit girl tonsured, smeared with ash and paraded for talking to a boy in Bihar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X