കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃഗങ്ങളുടെ ജീര്‍ണാവശിഷ്ടം എടുക്കില്ലെന്ന് ദളിതര്‍, തുല്യത വേണമെന്ന് ആവശ്യം, ഗുജറാത്തില്‍ മുപ്പതിലധികം ഗ്രാമങ്ങള്‍ വിട്ട് നില്‍ക്കുന്നു

  • By Desk
Google Oneindia Malayalam News

ഗുജറാത്ത്: ചത്ത മൃഗങ്ങളുടെ ജീര്‍ണാവശിഷ്ടം എടുക്കില്ലെന്ന് ഗുജറാത്തിലെ ലോര്‍ ഗ്രാമവാസികള്‍. പരമ്പരാഗതമായി ഇവര്‍ ചെയ്തുവന്നിരുന്ന തൊഴിലാണ് ചത്ത മൃഗങ്ങളുടെ ജീര്‍ണാവശിഷ്ടം നീക്കം ചെയ്യല്‍. കുറഞ്ഞ വേതനവും അപരിഷ്‌കൃതരായി കണക്കാക്കുന്നതും സാമൂഹിക അയിത്തവും ആണ് ഇനി ഈ തൊഴില്‍ ചെയ്യേണ്ടെന്ന തീരുമാനത്തിലിവരെ എത്തിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ ഇത്തരം തൊഴില്‍ എടുക്കുന്നത് അവസാനിപ്പിച്ചെന്നും മറ്റ് ഗ്രാമീണര്‍ പറയുന്നു.

<strong>പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; സൈനികന്‍ ഉള്‍പ്പെടെ അഞ്ചു മരണം, വെടിവയ്പ്പ് മണിക്കൂറുകള്‍ നീണ്ടു</strong>പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; സൈനികന്‍ ഉള്‍പ്പെടെ അഞ്ചു മരണം, വെടിവയ്പ്പ് മണിക്കൂറുകള്‍ നീണ്ടു

ഉയര്‍ന്ന ജാതിക്കാരില്‍ നിന്നുള്ള വിവേചനം രൂക്ഷമായ സാഹചര്യത്തിലാണ് ദളിതര്‍ മൃതദേഹം നീക്കം ചെയ്യുന്നതില്‍ നിന്ന് വിട്ടു നിന്നതെന്ന് പറയുന്നു. പരമ്പരാഗതമായ് ദളിതര്‍ ചെയ്തിരുന്നതാണിതെങ്കിലും ഇതിന് കൂലി ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ജാതി വേര്‍തിരിവ് രൂക്ഷമായ ലോറില്‍ മെയ് 8ന് ദളിത് യുവാവ് കുതിരപുറത്ത് വിവാഹ പ്രദക്ഷിണം നടത്തിയതിന് മര്‍ദ്ദനമേറ്റിരുന്നു. ഇതിന് പോലീസ് കേസെടുക്കുകയും അഞ്ച് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

Gujarat

സാമൂഹിക ഭ്രഷ്ടനുവദിച്ച് ഗ്രാമമുഖ്യനടക്കം കേസില്‍ പ്രതിയായിരുന്നു എന്നാല്‍ ഇത് പഴയ തലമുറ ചെയ്തതാണെന്നും ഇന്ന് ഇതിന് പ്രതിഫലമില്ലെന്നും അതാണ് ഇന്ന് ഈ തൊഴില്‍ ചെയ്യാത്തതെന്നും പറയുന്നു. ദളിതരില്‍ പലരും ഇന്ന് നല്ല വിദ്യാഭ്യാസം നേടിയവരും പ്രൊഫഷണല്‍ തൊഴില്‍ നേടിയവരാണെന്നും അതിനാല്‍ ഇത്തരം ഭ്രഷ്ട് നിറഞ്ഞ തൊഴില്‍ ചെയ്യേണ്ടവരല്ലെന്നും പറയുന്നു.

നിര്‍ബന്ധ പൂര്‍വം ചെയ്തിരുന്ന തൊഴില്‍ ആയിരുന്നു അതെന്നും അന്ന് അതിന് വലിയ സാമൂഹിക അയിത്തം നേരിടേണ്ടി വന്നിരുന്നെന്നും മുതിര്‍ന്നവര്‍ പറയുന്നു. എന്നാല്‍ ദളിതരെ ഇതിനായ് ആരും പ്രേരിപ്പിച്ചിട്ടില്ലെന്നും അവര്‍ സ്വമേധയാ ചെയ്യുന്നതാണെന്നുമാണ് ഗ്രാമത്തിലെ ഠാക്കൂര്‍ വിഭാഗക്കാര്‍ പറയുന്നത്. മുപ്പതിലധികം ഗ്രാമങ്ങള്‍ ഇത്തരത്തില്‍ തൊഴില്‍ ചെയ്യുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുന്നുണ്ട്. ഏത് സാഹചര്യത്തിലും ഇതില്‍ നിന്ന് വിട്ട് നില്‍ക്കില്ലെന്നും തീരുമാനത്തില്‍ ഉറച്ച് നില്‍ക്കയാണെന്നും ഇവര്‍ പറയുന്നു.

English summary
Dalit in Gujarat boycott carcass rempoval after facing social stigma from upper cast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X