കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ ദളിതര്‍ക്ക് നീതിയില്ല; ദളിത് നേതാവും 200 അണികളും രാജിവച്ചു...

  • By Vishnu
Google Oneindia Malayalam News

രാജ്‌കോട്ട്: ദളിതര്‍ക്കും അധസ്ഥിത വിഭാഗങ്ങള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ അനുദിനം വര്‍ദ്ധിക്കുകയാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണ് ദളിതര്‍ക്കെതിരെ അക്രമം അഴിച്ച് വിടുന്നത്. ബിജെപിയുടെ ജാതി വിവേചനവും ദളിതരോടുള്ള സമീപനവും വീണ്ടും ചര്‍ച്ചയാവുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദളിതര്‍ക്ക് കൊടിയ പീഡനമാണ് ബിജെപിയില്‍ നിന്ന് നേരിടേണ്ടി വന്നത്.

Read More: വനിതാ നേതാവിന്റെ ആത്മഹത്യ; ആം ആദ്മി എംഎല്‍എയെ അറസ്റ്റ് ചെയ്തു

അടുത്തിടെ ഗുജറാത്തില്‍ പശുത്തോല്‍ എടുത്തുവെന്നാരോപിച്ച് ഗോ സംരക്ഷണ പ്രവര്‍ത്തകര്‍ ദളിത്‌ യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചത് വലിയ വിവാദമായിരുന്നു. ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ദളിത് വിഭാഗം ബിജെപിയില്‍ നിന്ന് അകന്ന് കഴിഞ്ഞു. ഇപ്പോഴിതാ ബിജെപിയുടെ ദളിത് വിരോധത്തില്‍ പ്രതിഷേധിച്ച് പോര്‍ബന്ധറില്‍ നിന്നുള്ള ബിജെപി നേതാവ് രാജി വച്ചിരിക്കുന്നു. നേതാവ് മാത്രമല്ല നൂറ് കണക്കിന് അണികളും രാജി വച്ചിട്ടുണ്ട്.

വിവേചനം

വിവേചനം

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായിട്ടും ബിജെപി ദളിതരോടും പിന്നോക്ക വിഭാഗങ്ങളോടുമുള്ള സമീപനത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ദളിതരായതിന്റെ പേരില്‍ ജാതി അധിഷേപത്തിനും അക്രമത്തിനും ഇരകളാകുന്നു

 വര്‍ഗ്ഗീയത

വര്‍ഗ്ഗീയത

നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷം വര്‍ഗ്ഗീയ കലാപങ്ങളുടെ എണ്ണം പെരുകിയെന്നാണ് കണക്ക്. മതപരമായ ആചാരങ്ങങ്ങളുടെയും അനുഷ്ടാനങ്ങളുടെയും പേരിലാണ് അക്രമങ്ങളൊക്കെയും നടക്കുന്നത്.

അകലുന്നു

അകലുന്നു

ദളിത് വിരുദ്ധത ബിജെപിയ്ക്ക്‌ തിരിച്ചടിയാകും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ദളിത് സമൂഹം ബിജെപിയില്‍ നിന്ന് അകലം പാലിക്കുകയാണ്.

ജാഥയ്ക്ക് ആളില്ല

ജാഥയ്ക്ക് ആളില്ല

ബിജെപി ദേശീ അധ്യക്ഷന്‍ അമിത്ഷായുടെ ദലിത് റാലി കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ദളിത് സമൂഹമെല്ലാം വിട്ട് നിന്നതോടെയാണ് റാലി മാറ്റി വച്ചത്

ബിജെപിയില്‍ രാജി

ബിജെപിയില്‍ രാജി

ദളിതര്‍ക്ക് നീതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പോര്‍ബന്ധറില്‍ നിന്നുള്ള ബാബു പന്‍ഡവദ്രയാണ് രാജി വച്ചത്. പാര്‍ട്ടിയുടെ പട്ടികജാതിവിഭാഗം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗംകൂടിയാണ് ബാബു.

അനുയായികളും

അനുയായികളും

ബാബു പന്‍ഡവദ്രയോടൊപ്പം 200 അനുയായികളും പാര്‍ട്ടി വിട്ടു. 26 വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ബാബു.

Read More: പാടത്തെ പണിക്ക് വരമ്പത്ത് കൂലി; വിവാദ പ്രസംഗത്തില്‍ കോടിയേരിക്കെതിരെ കേസെടുക്കില്ല...

English summary
BJP's dalit leader from Porbandar, Babu Pandvadra, resigned from the primary membership of BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X