കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമുദായത്തെ അവഹേളിച്ചു!!കമലഹാസനെതിരെ വക്കീല്‍ നോട്ടീസ്!!100 കോടി രൂപ ആവശ്യം

പ്രതികരിച്ചില്ലെങ്കില്‍ കേസ് ഫയല്‍ ചെയ്യും.

Google Oneindia Malayalam News

ചെന്നൈ: ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ സമുദായത്തെ അവഹേളിച്ചുവെന്നാരോപിച്ച് കമലഹാസനെതിരെ ദളിത് നേതാവിന്റെ വക്കീല്‍ നോട്ടീസ്. ദളിത് നേതാവും പുതിയ തമിഴകം പാര്‍ട്ടി സ്ഥാപകനുമായ കെ കൃഷ്ണസ്വാമിയാണ് കമലഹാസനെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കമലഹാസന്‍ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ സമുദായത്തെ അവഹേളിച്ചുവെന്നാണ് ആരോപണം.

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രവര്‍ത്തകര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. റിയാലിറ്റി ഷോയുടെ അവതാരകന്‍ കമലഹാസനെ അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. റിയാലിറ്റി ഷോയിലൂടെ കമലഹാസന്‍ തമിഴ് സംസ്‌കാരത്തെ താറടിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.
റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളായ ഒവിയ, നമിത, ഗഞ്ച കറുപ്പ്, ഹാരതി തുടങ്ങിയവരെയും അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു മക്കള്‍ കക്ഷി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.

ആരോപണം

ആരോപണം

ബിഗ് ബോസ് തമിഴ് പതിപ്പിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായ ഗായത്രി രഘുറാം മറ്റൊരു മത്സരാര്‍ത്ഥിയെ അവഹേളിച്ചതാണ് കാരണം. പ്രത്യക സമുദായത്തില്‍ പെട്ട മത്സരാര്‍ത്ഥി തെരുവില്‍ ജീവിക്കുന്ന ആളുകളെപ്പോലെ പെരുമാറുന്നുവെന്നായിരുന്നു ഗായത്രി രഘുറാമിന്റെ പരാമര്‍ശം. പ്രത്യേക സമുദായത്തെ അവഹേളിക്കുന്ന ഈ പ്രസ്താവന ചാനല്‍ എഡിറ്റ് ചെയ്ത് ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് കൃഷ്ണസ്വാമി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

മാപ്പു പറഞ്ഞില്ല

മാപ്പു പറഞ്ഞില്ല

സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും പരിപാടിയുടെ അവതാരകനായ കമലഹാസനോ മത്സരാര്‍ത്ഥികളോ ഈ പ്രസ്താവനയില്‍ ഖേദിക്കുകയോ മാപ്പു പറയുകയോ ചെയ്തില്ലെന്ന് കൃഷ്ണസ്വാമി ആരോപിക്കുന്നു. ഇപ്പോള്‍ അയച്ചിരിക്കുന്ന വക്കീല്‍ നോട്ടീസിന് മറുപടി ലഭിച്ചില്ലെങ്കില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും കൃഷ്ണസ്വാമി അറിയിച്ചു.

ബിഗ് ബോസ്

ബിഗ് ബോസ്

ജൂണ്‍ 25 ന് സ്റ്റാര്‍ വിജയ് ചാനലിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പ് ആരംഭിച്ചത്. കമലഹാസന്റെ ആദ്യത്തെ മിനിസ്‌ക്രീന്‍ സംരംഭം കൂടിയാണിത്. ജൂണ്‍ 25 നായിരുന്നു ആദ്യത്തെ എപ്പിസോഡ്. കമലഹാസന്‍ അവതാരകനാകുന്നു എന്നതു തന്നെയായിരുന്നു പരിപാടിയുടെ ഏറ്റവം വലിയ പരസ്യം. എന്നാല്‍ ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ അവതാരകനായ സല്‍മാന്‍ ഖാനൊപ്പം കമലഹാസന്റെ അവതരണ മികവ് എത്തിയില്ല എന്ന അഭിപ്രായവും ഉയരുന്നുണ്ട്.

മത്സരാര്‍ത്ഥികള്‍

മത്സരാര്‍ത്ഥികള്‍

അഭിനേതാക്കളായ ശ്രീ അനൂയ, വ്യാപുരി, ഗായത്രി രഘുറാം, ഭരണി, റൈസ വില്‍സന്‍, സ്നേഹന്‍, ഒവിയ, ഹാരതി, ആരവ്, ഗഞ്ച കറുപ്പ്, ഗണേഷ് വെങ്കിട്ടരാമന്‍, ശക്തി വാസു, നമിത, ജല്ലിക്കെട്ടു വിവാദത്തെ തുടര്‍ന്ന് വാര്‍ത്തകളിലിടം നേടിയ ജൂലി, എന്നിവരാണ് തമിഴ് ബിഗ് ബോസിലെ മത്സരാര്‍ത്ഥികള്‍.

എന്തു കൊണ്ട് കമല്‍..?

എന്തു കൊണ്ട് കമല്‍..?

ഒരുപാട് ആളുകളിലേക്ക് എത്താന്‍ സാധിക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് എന്നാണ് കമലഹാസന്‍ പറയുന്നത്. ഈ പ്രത്യേകത തന്നെയാണ് ഷോയുടെ അവതാരകനാകാന്‍ തന്നെ പ്രേരിപ്പിച്ച ഘടകമെന്ന് ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തില്‍ കമലഹാസന്‍ വ്യക്തമാക്കി. പരിപാടിയിലൂടെ തനിക്കു കിട്ടുന്ന പണവും ഒരു ഘടകം തന്നെയാണെന്ന് താരം പറഞ്ഞിരുന്നു. സിനിമയേക്കാള്‍ റീച്ച് കിട്ടുന്ന മാധ്യമമാണ് ടെലിവിഷന്‍ എന്നും താരം പറയുന്നു.

പരിപാടി ഇങ്ങനെ

പരിപാടി ഇങ്ങനെ

പുറം ലോകവുമായി ബന്ധപ്പെടാന്‍ സാധിക്കാത്ത വിധം നൂറു ദിവസം മത്സരാര്‍ത്ഥികളെ ഒരു വീടിനുള്ളില്‍ അടച്ചിടുകയാണ് ചെയ്യുക. എല്ലാ ആഴ്ചയും അവതാരകന്‍ വീട് സന്ദര്‍ശിക്കുന്ന അവസരത്തില്‍ ഓരോരുത്തരെയായി എലിമിനേറ്റ് ചെയ്യും. അവസാനം അവശേഷിക്കുന്നയാളാണ് വിജയി.

രാഷ്ട്രീയത്തിലേക്കോ...

രാഷ്ട്രീയത്തിലേക്കോ...

അതേസമയം സ്റ്റൈന്‍ മന്നനു പിന്നാലെ ഉലകനായകന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകളും തമിഴ്‌നാട്ടില്‍ സജീവമാണ്. നിനച്ചാല്‍ ഞാനൊരു മുഖ്യമന്ത്രി എന്നു തുടങ്ങുന്ന കമല്‍ ട്വീറ്റ് ചെയ്ത കവിതയാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

English summary
Dalit leader sends legal notice to Kamal Hasan,demands 100 cr
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X