ദളിത് യുവാവിനെ 46 പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു
പോര്‍ബന്തര്‍: ഗുജറാത്തില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട 46 പേര്‍ ചേര്‍ന്ന് ദളിത് യുവാവിനെ തല്ലിക്കൊന്നു. സോധന കാര്യത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
മെര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ സംഘമാണ് രാമ സിംഗ്രാഹിയ(42) എന്നയാളെ മര്‍ദിച്ചത്. കൃഷിയിടത്തില്‍ വിത്ത് നടുന്നത് സംബന്ധിച്ചുണ്ടായ പ്രശ്‌നമാണ് മരണത്തില്‍ കലാശിച്ചത്.

രാമ വിത്തു നടുന്ന സ്ഥലം കന്നുകാലികള്‍ക്ക് മേല്ലില്‍ നടത്താനുള്ളതാണ് എന്നായിരുന്നു സംഘം പറയുന്നത്. രാമ വര്‍ഷങ്ങളായി കൃഷി നടത്തുന്ന സ്ഥലമാണ് ഇതെന്നും നാട്ടുക്കാര്‍ പറയുന്നു. വാക്കു തര്‍ക്കത്തിനൊടുവില്‍ വടിയും കോടാലിയുമായി എത്തിയ സംഘം യുവാവിനെ തല്ലികൊല്ലുകയായിരുന്നു.
രാമ മരിച്ചു വീണ സ്ഥലത്ത് തന്നെ അടക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ ഉപരോധിച്ചു. എന്നാല്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ ഇവരുടെ ആവശ്യത്തെ നിഷേധിച്ചിരിക്കുകയാണ്.












Click it and Unblock the Notifications