കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് യുവാക്കളെ മർദ്ദിച്ച് മനുഷ്യവിസർജ്യം കഴിപ്പിച്ചു, കെട്ടിയിട്ട് ദേഹത്ത് മൂത്രമൊഴിച്ചു, ക്രൂരത!

Google Oneindia Malayalam News

ചെന്നൈ: ദളിത് വിഭാഗത്തിൽപ്പെട്ടയാളെ മർദ്ദിച്ച് മനുഷ്യവിസർജ്യം കഴിപ്പിച്ചതായി പരാതി. ചെവ്വാഴ്ച പലർച്ചയായിരുന്നു ക്രൂരസംഭവം നടന്നത്. തമിഴ്‌നാട് തിരുമാന്തുറയിലായിരുന്നു സംഭവം‍. തിരുവാരൂര്‍ ജില്ലയിലെ തിരുമാന്തുറ സ്വദേശികളായ ശക്തിവേല്‍, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.

<strong>ഭീമ കോറേഗാവ് സ്‌ഫോടനത്തിലെ കുറ്റാരോപിതൻ ഹിന്ദുത്വ നേതാവ് മിലിന്ദ് എക്ബോതിന് നേരെ ഗോരക്ഷകരുടെ ആക്രമണം, ആക്രമണം പൂനെയില്‍ വച്ച്, മോദകെന്ന് ആരോപണം!!</strong>ഭീമ കോറേഗാവ് സ്‌ഫോടനത്തിലെ കുറ്റാരോപിതൻ ഹിന്ദുത്വ നേതാവ് മിലിന്ദ് എക്ബോതിന് നേരെ ഗോരക്ഷകരുടെ ആക്രമണം, ആക്രമണം പൂനെയില്‍ വച്ച്, മോദകെന്ന് ആരോപണം!!

മൂന്നുവര്‍ഷം മുമ്പ് ക്ഷേത്രോത്സവത്തിനിടെയുണ്ടായ അക്രമങ്ങളുടെ തുടര്‍ച്ചയാണ് കഴിഞ്ഞദിവസത്തെ സംഭവമെന്നാണ് പരാതിക്കാരന്റെ ആരോപണം. ക്ഷേത്രോത്സവതക്തിനിടെ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

Crime

ദളിത് വിഭാഗത്തില്‍പ്പെട്ട കൊള്ളിമലൈ(43)യ്ക്ക് നേരെ അതിക്രൂരമായ ആക്രമണമുണ്ടായത്.ഇഷ്ടികകളത്തിലെ ജോലിക്കുശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൊള്ളിമലൈയെ മൂന്നംഗസംഘം തടഞ്ഞുവെയ്ക്കുകയായിരുന്നു. മൂവരും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും മനുഷ്യവിസര്‍ജ്യം നിര്‍ബന്ധിപ്പിച്ച് കഴിപ്പിക്കുകയും ചെയ്തതായി കൊള്ളിമലൈ പറഞ്ഞു.

കെട്ടിയിട്ട് ദേഹത്ത് മൂത്രമൊഴിച്ചെന്നും കൊള്ളിമലൈ കൂട്ടിച്ചേർത്തു. ബഹളം കേട്ട് സമീപ വാസികൾ ഓടിക്കൂടിയപ്പോഴാണ് അക്രമികൾ ഓടി പോയത്. നാട്ടുകാരാണ് കൊള്ളിമലൈയെ ആശുപത്രിയിലെത്തിച്ചത്തമിഴ്‌നാട്ടിലെ 600-ലേറെ ഗ്രാമങ്ങളിൽ ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നുണ്ടെന്ന് വാർത്തകൾഡ വന്നിതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന അക്രമ വാർത്തകളും പുറത്ത് വ രുന്നത്.

സംസ്ഥാനത്തെ 20 ജില്ലകളിലെ 646 ഗ്രാമങ്ങളിൽ തൊട്ടുകൂടായ്മയും ജാതി വിവേചനവും നിലനിൽക്കുന്നതായാണ് ദളിത് അഡ്വക്കസി ഗ്രൂപ്പ് സോഷ്യൽ അവയർനെസ് സൊസൈറ്റി ഫോർ യൂത്ത്സ് എന്ന സംഘടനയുടെ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി. 2014-നും 2018-നും ഇടയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘടന റിപ്പോർട്ട് പുറത്തുവിട്ടത്. വിവരാവകാശ നിയമ പ്രകാരം 32 ജില്ലകളിലായി 76 അപേക്ഷകളാണ് നൽകിയത്. തൊട്ടുകൂടായ്മ ഏറ്റവും അധികമുള്ളത് തിരുവാരൂർ ജില്ലയിലാണ്.

English summary
Dalit man brutally attacked in Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X