കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ കസ്റ്റഡി മരണം: ദളിത് യുവാവിനെ തട്ടിക്കൊണ്ടുപോയി പോലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തി

  • By Desk
Google Oneindia Malayalam News

ലക്‌നൗ: കൊലപാതകളും ദളിത് പീഡനങ്ങളും ഉത്തര്‍പ്രദേശില്‍ തുടര്‍ക്കഥയാകുന്നു. ദളിത് യുവാവിന്റെ കസ്റ്റഡി മരണമാണ് ഏറ്റവുമൊടുവിലായി ഉത്തര്‍പ്രദേശില്‍ നിന്നും വാര്‍ത്തയാകുന്നത. ഉത്തര്‍പ്രദേശിലെ അമോറയില്‍ ആണ് കസ്റ്റഡി മരണം ആരോപിച്ച് ബന്ധുക്കള്‍ എത്തിയിരിക്കുന്നത്. ബുധനാഴ്ച്ചയാണ് അമോറ ജില്ലയില്‍ പോലീസ് കസ്റ്റഡിയില്‍ 30 കാരനായ ബാല്‍ കിഷന്‍ മരിച്ചത്.


ബാല്‍ കിഷനെ പോലീസ് ബലംപ്രയോഗിച്ച് കൊണ്ടുപോകുകയായിരുന്നെന്നും വിട്ടു കിട്ടണമെങ്കില്‍ 5 ലക്ഷം രൂപ പോലീസുകാര്‍ക്ക് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി കൊല്ലപ്പെട്ട ബാല്‍ കിഷന്റെ ഭാര്യ ആരോപിക്കുന്നു. ദമ്പതികള്‍ക്ക് നാലു മക്കളുണ്ട്.

എന്നാല്‍ ബാല്‍ കിഷന്‍ ധനൗരയിലെ ബാസി ഷെര്‍പൂര്‍ സ്വദേശിയാണെന്നും ഇയാളഎ വാഹന മോഷണ കേയുമായി ബന്ധപ്പെട്ടാണ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തതെന്നും എന്നാല്‍ ഇയാള്‍ മോഷ്ടിച്ചില്ലെന്നും മോഷ്ടിക്കപ്പെട്ട സ്‌കൂട്ടര്‍ വാങ്ങുകയായിരുന്നെന്നും പോലീസ് പറയുന്നു. സ്‌കൂട്ടര്‍ ഇയാള്‍ക്ക് വിറ്റയാളെക്കുറിച്ചറിയാനാണ് കസ്റ്റഡിയിലെടുത്തതെന്നും ധനൗര പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജായ അരവിന്ദ് ശര്‍മ്മ പറയുന്നു. ബാല്‍ കിഷന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് ഇയാള്‍ സസ്‌പെന്‍ഷനിലാണ്.


കസ്റ്റഡിയിലിരിക്കെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കിഷനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെന്നും എന്നാല്‍ അപ്പോഴേക്കും മരിച്ചിരുന്നുവെന്നാണ് പോലീസ് വിശദീകരണം. എന്നാല്‍ ബാല്‍ കിഷന്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും കസ്റ്റഡി മരണമാണ് നടന്നതെന്നും അദ്ദേഹത്തിന്റെ ഭാര്യ കുന്തി ദേവി ആരോപിക്കുന്നു.

dead-body

ശനിയാഴ്ച പോലീസ് കൊണ്ടുപോയതിനുശേഷം നിരവധി തവണ പോലീസ് സ്‌റ്റേഷനിലെത്തി കിഷനെ കണ്ടിരുന്നെന്നും ലോക്കപ്പില്‍ വച്ച് കിഷനെ പോലീസ് മര്‍ദിച്ചിരുന്നുവെന്നും സ്‌കൂട്ടര്‍ മോഷ്ടിച്ചതാണെന്ന് കുറ്റമേല്‍ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നതായി കുന്തി ദേവി പറയുന്നു.

ഒരു ലക്ഷം രൂപ പിരിച്ച് കിഷനെ വിട്ടുകിട്ടുന്നതിനായി പോലീസിന് കൈമാറിയിരുന്നു എന്നാല്‍ അവര്‍ കിഷനെ കൊന്നു എന്ന് രാജ് കുമാര്‍ പറയുന്നു. കിഷന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. 11 പോലീസുകാരെ കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്യതതായി അമോറ പോലിസ് സൂപ്രണ്ട് പറഞ്ഞു.

English summary
Dalith man died in police custody in Uttarpradesh, 11 police officers suspended due to the issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X