Get Updates
Get notified of breaking news, exclusive insights, and must-see stories!

ബന്ധു ക്രിക്കറ്റ് പന്ത് പിടിച്ചു; ഗുജറാത്തില്‍ ദളിത് യുവാവിന്റെ കൈവിരല്‍ വെട്ടി ഗ്രാമവാസികള്‍

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടാന്‍ ജില്ലയില്‍ ദളിത് യുവാവിന്റെ കൈവിരലുകള്‍ നാട്ടുകാര്‍ വെട്ടിയെടുത്തു. യുവാവിന്റെ ബന്ധു ക്രിക്കറ്റ് പന്ത് തൊട്ടതിനുള്ള ശിക്ഷയായിട്ടാണ് ഈ ക്രൂരത.

ഞായറാഴ്ച്ച സ്‌കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് മത്സരം നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലായിരുന്നു യുവാവിന്റെ ബന്ധു പന്ത് പിടിച്ചത്. തുടര്‍ന്നാണ് നാട്ടുകാര്‍ രോഷം തീര്‍ത്തത്. പട്ടാനിനെ കാകോഷി ഗ്രാമത്തിലാണ് സംഭവം നടന്നത്.

ഈ കുട്ടി ഗ്രൗണ്ടിലെ ക്രിക്കറ്റ് മത്സരം കാണാനെത്തിയതായിരുന്നു. ഈ സമയത്താണ് കുട്ടി പന്ത് എടുത്ത് നോക്കിയത്. എന്നാല്‍ പ്രതികള്‍ തുടര്‍ന്ന് രോഷാകുലരാകുകയായിരുന്നു. ഈ കുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തി. ജാതീയ അധിക്ഷേപവും നടത്തിയത്.

GUJARAT DALIT ASSAULT

കുട്ടിക്കെതിരെ ഇവര്‍ ഇത്തരം അധിക്ഷേപ വാക്കുകള്‍ ഉപയോഗിച്ചത് തന്നെ ദളിത് വിഭാഗത്തെ ദേഷ്യം പിടിപ്പിക്കുക എന്ന അര്‍ത്ഥത്തിലായിരുന്നു. മനപ്പൂര്‍വം സംഘര്‍ഷത്തിനായിരുന്നു ഇവര്‍ ശ്രമിച്ചത്.

ഈ കുട്ടിയുടെ അമ്മാവനായ ധീരജ് പാര്‍മര്‍ ഇത്തരം അധിക്ഷേപത്തെ ചോദ്യം ചെയ്തിരുന്നു. പിന്നീട് ഈ പ്രശ്‌നം പറഞ്ഞ് തീര്‍ത്തിരുന്നു. എന്നാല്‍ വൈകീട്ട് അക്രമി സംഘം മാരകായുധങ്ങളുമായി എത്തി പരാതിക്കാരനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ഇയാളുടെ സഹോദരന്‍ കീര്‍ത്തിക്കും മര്‍ദനമേറ്റിട്ടുണ്ട്. കീര്‍ത്തിയുടെ കൈവിരലുകളാണ് പ്രതികള്‍ വെട്ടിയെടുത്തത്. ഗുരുതരമായി ഈ യുവാവിന് പരിക്കേറ്റിട്ടുണ്ട്.

ഏഴോളം വരുന്ന സംഘമാണ് ആക്രമിച്ചതെന്ന് ഇവര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+