കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ ദളിതന് ക്രൂരമര്‍ദ്ദനം: വെള്ളത്തിന് പകരം മൂത്രം കുടിപ്പിച്ചെന്ന് പരാതി!!

  • By S Swetha
Google Oneindia Malayalam News

ചണ്ഡീഗഡ്: പഞ്ചാബിൽ ദളിത് യുവാവിന് ക്രുരമർദ്ദനം. സംഗ്രൂര്‍ ജില്ലയില്‍ 37 കാരനായ ദളിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും മൂത്രം കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായാണ് പരാതി. നാലംഗ സംഘം തൂണില്‍ കെട്ടിയിട്ട് തന്നെ മര്‍ദ്ദിച്ചതായി പരിക്കേറ്റയാള്‍ പറയുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും കാലുകള്‍ മുറിച്ച് മാറ്റിയതായും പൊലീസ് അറിയിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലാണ് (പിജിഐഎംആര്‍) ഇയാളെ പ്രവേശിപ്പിച്ചതെന്ന് സംഗ്രൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് സന്ദീപ് ഗാര്‍ഗ് പറഞ്ഞു. ഐപിസി സെക്ഷന്‍ 302 പ്രകാരം കൊലപാതക ശ്രമത്തിന് പ്രതികള്‍ക്കെതിരെ കേസെടുത്തതായും ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു.

 എന്‍ഡിഎ യോഗത്തിന് ഇനി 24 മണിക്കൂര്‍... സസ്‌പെന്‍സിട്ട് ശിവസേന, ഒടുവില്‍ തീരുമാനം!! എന്‍ഡിഎ യോഗത്തിന് ഇനി 24 മണിക്കൂര്‍... സസ്‌പെന്‍സിട്ട് ശിവസേന, ഒടുവില്‍ തീരുമാനം!!


ഒക്ടോബര്‍ 21 ന് ചങ്കലിവാല ഗ്രാമവാസിയായ ദലിതന്‍, റിങ്കുവെന്നയാളും സുഹൃത്തുക്കളുമായി വാക്കേറ്റമുണ്ടായതായും ഗ്രാമവാസികളുടെ ഇടപെടലിനെ തുടര്‍ന്ന് പ്രശ്‌നം അവസാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നവംബര്‍ 7 ന് റിങ്കു ഇയാളെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തിടെ വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിക്കാന്‍ നിര്‍ബന്ധിച്ചതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

dalit-15739106

തട്ടിക്കൊണ്ടുപോകല്‍, അനധികൃതമായ തടവില്‍ വെക്കല്‍, ഐപിസിയുടെ വിവിധ വകുപ്പുകള്‍, പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം എന്നീ കുറ്റങ്ങള്‍ ചുമത്തി നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. സംഗ്രൂരിലെ ലെഹ്‌റ പോലീസ് സ്റ്റേഷനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ പഞ്ചാബ് സംസ്ഥാന പട്ടികജാതി കമ്മീഷനും സംഗ്രൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ സംഭവത്തെക്കുറിച്ച് കമ്മീഷന്‍ അറിഞ്ഞതായും സ്വമേധയാ കേസെടുത്ത് റിപ്പോര്‍ട്ട് തേടിയതായും ചെയര്‍പേഴ്സണ്‍ തേജീന്ദര്‍ കൗര്‍ പറഞ്ഞു.

English summary
Dalit Man Who was Forced to Drink Urine Succumbs to Injuries in Punjab's Sangrur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X