രോഹിത് വെമുലയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് 10 ദളിത് അധ്യാപകര്‍ രാജിവെച്ചു
ഹൈദരാബാദ്: കഴിഞ്ഞ ദിവസം ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. ആത്മഹത്യയില്‍ പ്രതിഷേധിച്ച് സര്‍വ്വകലാശാല നല്‍കിയ പുരസ്‌കാരം പ്രമുഖര്‍ തിരിച്ചു നല്‍കിയതിനു പിന്നാലെ പ്രൊഫസര്‍മാരും രംഗത്തു വന്നിരിക്കുകയാണ്.
രോഹിത്തിന്റെ മരണത്തെത്തുടര്‍ന്ന് പത്ത് ദളിത് അധ്യാപകരാണ് രാജിവെച്ചത്. സര്‍വ്വകലാശാലയിലെ എസ്.സി, എസ്.ടി അധ്യാപകരും പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. രോഹിത്തിന്റെ മരണത്തിന് കാരണമായ കോളേജ് അധികൃതര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നുണ്ട്. ഇവരോട് അനുഭാവം പ്രകടിപ്പിച്ചാണ് അധ്യാപകര്‍ രാജിവെച്ചത്.

പ്രതിഷേധം ആളിക്കത്തുന്നു
രോഹിത് വെമുലയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് പത്ത് ദളിത് പ്രൊഫസര്‍മാരാണ് രാജിവെച്ചിരിക്കുന്നത്.

അധ്യാപകരും സമരത്തില്‍
രോഹിത്തിന്റെ മരണത്തില്‍ പ്രതിഷേധിച്ചുള്ള സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ സമരം തുടരുകയാണ്. ഇവര്‍ക്കൊപ്പം എസ്.സി, എസ്.ടി അധ്യാപകരും പ്രതിഷേധിച്ചിറങ്ങിയിട്ടുണ്ട്.

നിരോധനാജ്ഞ
ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ നിരോധനാജ്ഞ തുടരുകയാണ്. നൂറോളം വിദ്യാര്‍ത്ഥികളാണ് അനിശ്ചിതകാല നിരാഹാരമിരിക്കുന്നത്.

ആവശ്യങ്ങള്‍
കേന്ദ്രമന്ത്രി ബണ്ടാരു ദത്താത്രോയയെ പുറത്താക്കുക, സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവുവിനെ സസ്‌പെന്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികളുടെ സമരം. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെയും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. സ്മൃതി ഇറാനിയുടെ കോലം കത്തിച്ചും പ്രതിഷേധിച്ചു.

ആരോപണങ്ങളിങ്ങനെ
എബിവിപി പ്രവര്‍ത്തകരെ രോഹിതും സുഹൃത്തുക്കളും ആക്രമിച്ചുവെന്ന കേസുണ്ടായിരുന്നു. ഈ കേസിലാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയതിലും കാമ്പസില്‍ വിലക്കേര്‍പ്പെടുത്തിയതിലും മനംനൊന്ത് രോഹിത് ആത്മഹത്യ ചെയ്യുകയായിരുന്നു.

മരണത്തിന് പിന്നില്‍
രോഹിത്തിന്റെ മരണത്തിന് പിന്നില്‍ മറ്റ് പല കാരണങ്ങളുമുണ്ടെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇതേക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications