ഗുജറാത്തില്‍ ദളിതന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അര്‍ഹതയില്ല; മേല്‍ജാതിക്കാര്‍ തല്ലിക്കൊന്നു...
രാജ്‌കോട്ട്: ഗുറാത്തില്‍ ദളിതനെ തല്ലികൊന്നു. തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാണ് തല്ലികൊന്നത്. ഗുജറാത്തിലെ അമ്‌റേലി ജില്ലയിലാണ് സംഭവം. ജെയ്‌സുഖ് മദ്ഹാദ്(25) എന്നയാളാണ് മരിച്ചത്.
കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജെയ്‌സുഖ് മത്സരിച്ചിരുന്നു. ഇത് മേല്‍ജാതിക്കാരായ ആളുകളെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് മൂന്ന് പേര്‍ ചേര്‍ന്ന് കൊലപാതകം നടത്തുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന ഭീഷണി മറികടന്നാണ് ജെയ്‌സുഖ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

പ്രതികളില്‍ രണ്ട് പേര്‍ സഹോദരങ്ങളാണ്. പ്രതികള്‍ക്കെതിരെ കൊലകുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി പ്രതികളില്‍ ഒരാള്‍ അവരുടെ വീടിനടുത്തേക്ക് ജെയ്‌സുഖിനെ വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുമ്പ് കമ്പിക്ക് അടിച്ച് കൊല്ലുകയായിരുന്നു.












Click it and Unblock the Notifications