ദളിത് വിദ്യാര്‍ഥിക്ക് സഹപാഠികളുടെ മര്‍ദ്ദനം; കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തേക്കും
കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടും പ്രിന്‍സിപ്പല്‍ വേണ്ട നടപടി കൈക്കൊണ്ടില്ലെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ദില്ലി: ദളിത് വിദ്യാര്‍ഥി സഹപാഠികളുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നടപടി പ്രതിഷേധത്തില്‍ കലാശിച്ചു. ഉത്തര്‍ പ്രദേശിലെ മുസഫര്‍പുര്‍ കേന്ദ്രീയ വിദ്യാലയത്തിലെ പ്രിന്‍സിപ്പല്‍ രാജീവ് രഞ്ജനെ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസ് നീക്കം.
വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയുടെ മുത്തച്ഛന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തിനുശേഷമാണ് പോലീസ് നടപടിയിലേക്ക് കടന്നത്. കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടും പ്രിന്‍സിപ്പല്‍ വേണ്ട നടപടി കൈക്കൊണ്ടില്ലെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

അതേസമയം, പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം വിദ്യാര്‍ഥികള്‍ തടഞ്ഞു. നേരത്തെ ഇതേ സംഭവത്തില്‍ 22 അധ്യാപകരെ സ്കൂളില്‍ നിന്നും സ്ഥലം മാറ്റിയിരുന്നു. അര്‍ദ്ധവാര്‍ഷിക പരീക്ഷ അടുത്തതിനാല്‍ അധ്യാപകരുടെ സ്ഥലംമാറ്റം പഠനത്തെ ബാധിക്കുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. കേന്ദ്രീയ വിദ്യാലയ അധികൃതരാണ് അധ്യാപകര്‍ക്കെതിരെ നടപടിയെടുത്തത്.
സപ്തംബറില്‍ നടന്ന സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം നടപടിയുണ്ടാകും. ക്ലാസില്‍ ഉയര്‍ന്ന ഗ്രേഡ് വാങ്ങിയതാണ് തനിക്കെതിരെ സഹപാഠികള്‍ തിരിയാന്‍ കാരണമെന്ന് ദളിത് വിദ്യാര്‍ഥി പറയുന്നു. ഇത്തരമൊരു സംഭവം നടന്നതില്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്നാണ് കേന്ദ്രീയ വിദ്യാലയ അധികൃതര്‍ സൂചിപ്പിക്കുന്നത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications