മകന്‍ മുസ്ലീം പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടി..പിതാവിന് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദനം

Subscribe to Oneindia Malayalam

ബെംഗളൂരു: മകന്‍ പ്രായപൂര്‍ത്തികാത്ത മുസ്ലീം പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടാന്‍ ഒത്താശ ചെയ്തുവെന്നാരോപിച്ച് ദളിത് കര്‍ഷകന് ക്രൂരമര്‍ദ്ദനം. കര്‍ണ്ണാടകയിലെ വിജയപുര ജില്ലയിലാണ് സംഭവം.പതിനെട്ടു വയസ്സുകാരനായ മകന് മുസ്ലീം പെണ്‍കുട്ടിയൊടൊപ്പം ഒളിച്ചോടാന്‍ സഹായം ചെയ്തുവെന്നാരോപിച്ച് മരത്തില്‍ കെട്ടിയിട്ടാണ് പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും 52 വയസ്സുകാരനായ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്.

പരിക്കുകളേറ്റ കര്‍ഷകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ ഇയാള്‍ പോലീസില്‍ പരാതിപ്പെട്ടു. പെണ്‍കുട്ടിയുടെ പിതാവ് ഒഴികെ കര്‍ഷകനെ ആക്രമിച്ച മറ്റുള്ളവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ കാണാതായിട്ട് 20 ദിവസങ്ങളായി. ഇതുവരെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളില്‍ ആരും ഇതേക്കുറിച്ച് പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഒളിച്ചോടിയവരെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല.

cats

വിജയപുര ജില്ലയില്‍ ഈ മാസം തന്നെ ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ മുസ്ലീം-ദളിത് സംഘര്‍ഷമുണ്ടാകുന്നത്. ഈ മാസമാദ്യമാണ് ദളിത് യുവാവിന്റെ കൂടെ ഒളിച്ചോടിയ ഗര്‍ഭിണിയായ മുസ്ലീം യുവതിയെ ജീവനോടെ കത്തിച്ചത്.

English summary
Dalit tied to tree, thrashed after son elopes with minor Muslim girl
Please Wait while comments are loading...