Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക തിരിഞ്ഞെടുപ്പ്; നിര്‍ണായകമാകുക ദളിത്, പിന്നോക്ക വോട്ടുകള്‍

ബെംഗളൂരു:കര്‍ണാടക തിരഞ്ഞെടുപ്പില്‍ ജാതീയതയ്ക്ക് നിര്‍ണായക സ്വാധീനമുണ്ട്. ദേശീയ പാര്‍ട്ടികളുടെയും പ്രാദേശിക പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പോലും പ്രാഥമിക പരിഗണന സമുദായങ്ങള്‍ക്കാണ്. അതുകൊണ്ട് തന്നെ സംസ്ഥാന ജനസംഖ്യയില്‍ 24 ശതമാനം വരുന്ന ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ നേടാനുള്ള തീവ്രശ്രമത്തിലാണ് പാര്‍ട്ടികള്‍.

ഗ്രാമങ്ങളില്‍ വിജയമുറപ്പാക്കണമെങ്കില്‍ ഇവരുടെ പിന്തുണ കൂടിയെ തീരു.ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ പരമ്പരാഗതമായി കോണ്‍ഗ്രസിനെയാണ് പിന്തുണച്ചിരുന്നത്. എന്നാല്‍, 2008ലെ തിരഞ്ഞെടുപ്പില്‍ ദളിത് വിഭാഗങ്ങള്‍ ബിജെപിയുടെ കൂടെ നിന്നു. പക്ഷെ ആ പിന്തുണ 2013ല്‍ ഉണ്ടായില്ല. 2013ലെ തിരഞ്ഞെടുപ്പില്‍ ദളിത് പിന്തുണ കോണ്‍ഗ്രസിന് തന്നെയായിരുന്നു.കേന്ദ്രസര്‍ക്കാരിനെതിരെ ദളിത് സംഘടനകള്‍ സമരത്തിലായതിനാതിനാല്‍ ഇത്തവണയും നേട്ടംകൊയ്യാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

siddaramaiah-yeddyurappa

സംസ്ഥാനത്തെ 224 മണ്ഡലങ്ങളില്‍ 36 എണ്ണം ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുമുണ്ട്.ദളിത് ജനസംഖ്യ 1.08 കോടിയാണ്. 60 മണ്ഡലങ്ങളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ ഇവര്‍ക്കാകും.അതുകൊണ്ട് തന്നെയാണ് ദളിത് പിന്തുണയ്ക്കായി പാര്‍ട്ടികള്‍ മല്‍സരിക്കുന്നത്. സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഓഫ് ഡെവലപ്പിങ് സൊസൈറ്റി അടുത്തിടെ നടത്തിയ സര്‍വേയില്‍ 50 ശതമാനം ദളിതരുടെ പിന്തുണ കോണ്‍ഗ്രസിനാണ്. ബിജെപിക്ക് 20 ശതമാനത്തിന്റെ പിന്തുണയും ലഭിക്കും.

പിന്നാക്കവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സമുദായങ്ങള്‍ക്കിടയില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള ജസ്റ്റിസ് സദാശിവ കമ്മിഷന്‍ റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ പിന്തുണ നല്‍കിയത് ദളിത് വിഭാഗങ്ങളില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളില്‍ ആഭ്യന്തരസംവരണം ഏര്‍പ്പെടുത്തുന്നതിനെ ദളിത് വിഭാഗങ്ങള്‍ എതിര്‍ത്തിരുന്നു.അതുകൊണ്ട് തന്നെ സദാശിവ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തത് തിരഞ്ഞെടുപ്പ് വോട്ട് ബാങ്കില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.

ജനതാദള്‍എസ്, ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയതും കോണ്‍ഗ്രസിന് ലഭിക്കുന്ന ദളിത് വോട്ടില്‍ വിള്ളലുണ്ടാക്കിയേക്കും.പിന്നാക്ക സംവരണ മണ്ഡലങ്ങളില്‍ ദള്‍ബി.എസ്.പി. സഖ്യമാണ് മത്സരിക്കുന്നത്. പട്ടികജാതി ആക്ട് സംബന്ധിച്ച വിധിയില്‍ രാജ്യവ്യാപകമായി ദളിത് സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ഇത് ദളിത് പിന്നാക്ക മേഖലകളില്‍ കേന്ദ്രസര്‍ക്കാരിനെതിരേയുള്ള വികാരത്തിനിടയാക്കി.ബജെപിയ്ക്ക് ഇത് തിരിച്ചടിയാകും. കോണ്‍ഗ്രസിനായി ദളിത് മേഖലകളില്‍ പ്രചരണത്തിനിറങ്ങുന്നത് ദളിത് പിന്നാക്ക കൂട്ടായ്മയായ അഹിന്ദ് ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+