കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണം പിടിച്ചു... ഇനി ലക്ഷ്യം ദളിത് വോട്ടുകള്‍, മഹാരാഷ്ട്രയില്‍ ശരത് പവാറിന്റെ പുതിയ മിഷന്‍ ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യത്തെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശരത് പവാര്‍ പുതിയ പോരാട്ടത്തിനിറങ്ങുന്നു. എന്‍സിപിയുടെ പഴയ പ്രതാപം തിരിച്ചുപിടിച്ച സാഹചര്യത്തില്‍ ദളിത് വോട്ടുകളാണ് പവാര്‍ ഇനി ലക്ഷ്യമിടുന്നത്. ബിജെപി പ്രതിപക്ഷത്തിരിക്കുന്ന അഞ്ച് വര്‍ഷം എന്‍സിപിയുടെ വോട്ടുബാങ്ക് ശക്തമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

അതേസമയം സംസ്ഥാനത്ത് ഒന്നരക്കോടിയോളം ദളിത് വോട്ടര്‍മാരുണ്ട്. ഇതാണ് പവാര്‍ ലക്ഷ്യമിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപിക്ക് ഈ മേഖലയില്‍ വലിയ വോട്ടുബാങ്ക് നഷ്ടമായിട്ടുണ്ട്. ബിജെപിക്കെതിരെ ശക്തമായ സംഘടനാ പ്രവര്‍ത്തനമില്ലെങ്കില്‍ എന്‍സിപി തകര്‍ന്ന് പോവുമെന്ന് പവാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതാണ് അടിമുടി മാറാനുള്ള തീരുമാനത്തിന് പ്രധാന കാരണം.

പുതിയ മിഷന്‍

പുതിയ മിഷന്‍

ശരത് പവാര്‍ പുതിയ മിഷനാണ് തുടക്കമിട്ടിരിക്കുന്നത്. 1.5 കോടി ദളിത് വോട്ടര്‍മാരുണ്ട് മഹാരാഷ്ട്രയില്‍. ഇവര്‍ ശക്തമായ വോട്ടുബാങ്കാണ്. എന്നാല്‍ ഈ വോട്ടുകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭിന്നിച്ച് പോയിരുന്നു. 31 സീറ്റുകളാണ് ഇതിലൂടെ എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് നഷ്ടമായത്. ഈ സീറ്റുകള്‍ ലഭിച്ചിരുന്നെങ്കില്‍ 130 സീറ്റുകള്‍ സഖ്യത്തിന് ലഭിക്കുമായിരുന്നു. ഒരുപക്ഷേ സ്വതന്ത്രരെ ഒപ്പം ചേര്‍ത്ത് ശിവസേനയില്ലാതെ സര്‍ക്കാരുണ്ടാക്കാനും എന്‍സിപിക്ക് സാധിക്കുമായിരുന്നു.

നിര്‍ണായകമായ സീറ്റുകള്‍

നിര്‍ണായകമായ സീറ്റുകള്‍

മഹാരാഷ്ട്രയില്‍ 50 സീറ്റുകള്‍ ദളിതുകള്‍ക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ്. ഇത് തിരിച്ചറിഞ്ഞ് സഖ്യത്തിനുള്ളില്‍ തന്നെ ഒരു ഫോര്‍മുല ഉണ്ടാക്കിയിരിക്കുകയാണ് സംസ്ഥാനത്ത് ഏറ്റവും ദരിദ്രരും പിന്നോക്കക്കാരുമായ 12 കോടി ജനങ്ങളുണ്ട് മഹാരാഷ്ട്രയില്‍. ഇവരിലാണ് മഹാസഖ്യം ശ്രദ്ധിക്കേണ്ടതെന്ന് പവാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പവാറില്‍ നിന്ന് കൂടുതല്‍ പ്രഖ്യാപനം വരുന്നുണ്ടെന്നാണ് സൂചനകള്‍. ദളിത് നായകന്‍മാരുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും ഭാഗമായി വരുന്ന ഒരു പദ്ധതിയാണ് സംസ്ഥാനത്ത് ഉടനീളം വരാന്‍ പോകുന്നത്.

അജിത് പവാറിന്റെ പ്രഖ്യാപനം

അജിത് പവാറിന്റെ പ്രഖ്യാപനം

അജിത് പവാറിന്റെ പ്രഖ്യാപനവും ഈ പദ്ധതിയുടെ ഭാഗമായി വന്നതാണ്. ദാദറിലെ ഇന്ദു മില്‍സിലുള്ള അംബേദ്ക്കര്‍ സ്മാരകത്തിന് അനുവദിച്ച തുക 700 കോടിയില്‍ നിന്ന് 1100 കോടിയായി ഉയര്‍ത്തുകയായിരുന്നു അജിത് പവാര്‍. ഈ സ്മാരകത്തിന്റെ പണി ഉടന്‍ ആരംഭിക്കുകയും ചെയ്യും. കഴിഞ്ഞ അഞ്ച് വര്‍ഷം ബിജെപി സര്‍ക്കാരില്‍ നിന്ന് ഒരു നേട്ടവും ഇല്ലാത്ത സാഹചര്യത്തില്‍, എന്‍സിപിയുടെ നീക്കം വിജയം കാണും. അംബേദ്ക്കര്‍ പ്രതിമയുടെ ഉയരും 350 അടിയായി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.

അടുത്ത നീക്കം ഇങ്ങനെ

അടുത്ത നീക്കം ഇങ്ങനെ

മഹാരാഷ്ട്രയില്‍ അറസ്റ്റിലായ ദളിത് പ്രവര്‍ത്തകരെയും നേതാക്കളെയും എഴുത്തുകാരെയും വിട്ടയക്കാനാണ് ശരത് പവാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും ഭീമ കൊറേഗാവ് കലാപ കേസില്‍ അറസ്റ്റിലായവരാണ്. ഭീമ കൊറേഗാവ് കേസിന്റെ വാര്‍ഷികത്തില്‍ അജിത് പവാര്‍ അടക്കമുള്ള എന്‍സിപി നേതാക്കള്‍ പങ്കെടുക്കുകയും ചെയ്തു. ബിജെപിയെ അവരുടെ കളിയില്‍ തന്നെ വീഴ്ത്താനുള്ള തന്ത്രമാണിത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദളിത് വോട്ടുകള്‍ മാറി മറിഞ്ഞപ്പോള്‍ എട്ട് സീറ്റുകളാണ് എന്‍സിപി സഖ്യത്തിന് നഷ്ടമായത്.

വിബിഎ തന്ന പണി

വിബിഎ തന്ന പണി

പ്രകാശ് അംബേദ്ക്കറുടെ വഞ്ചിത് ബഹുജന്‍ അഗാഡിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തെ വീഴ്ത്തിയത്. ദളിത് വോട്ടുകള്‍ വലിയ തോതില്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു. എട്ട് സീറ്റുകളിലും നേരിയ വ്യത്യാസത്തിലാണ് സഖ്യം തോറ്റത്. 41 ലക്ഷം ദളിത് വോട്ടുകള്‍ വിബിഎയ്ക്ക് ലഭിച്ചത്. എട്ട് സീറ്റുകളും ബിജെപിക്കാണ് ലഭിച്ചത്. വിബിഎയുടെ വോട്ട് 24 ലക്ഷമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞെങ്കിലും 31 സീറ്റുകളാണ് എന്‍സിപി സഖ്യത്തിന് നഷ്ടമായത്.

മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

ഒരു വിഭാഗത്തെയും വോട്ടുബാങ്കായി എന്‍സിപി കാണുന്നില്ലെന്ന് സഞ്ജയ് തത്കാരെ പറഞ്ഞു. ബിജെപി എല്ലാ വിഭാഗങ്ങള്‍ക്കിടയിലും വലിയ ഭ ിന്നിപ്പുണ്ടാക്കി. ഇത് മറികടക്കാനാണ് ദളിതുകളെ ഒപ്പം ചേര്‍ക്കാന്‍ ശ്രമിക്കുന്നത്. മറാഠി, മുസ്ലീം, ദളിത് വിഭാഗങ്ങളെയാണ് എന്‍സിപി ലക്ഷ്യമിടുന്നത്. മറാഠി, മുസ്ലീം വിഭാഗങ്ങള്‍ വിഭാഗങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ എന്‍സിപിക്ക് വോട്ട ചെയ്തിരുന്നു. എന്നാല്‍ അന്ന് ദളിതുകള്‍ വിട്ടുനിന്നത് കൊണ്ടാണ് അവരെ കേന്ദ്രീകരിക്കുന്നതെന്ന് എന്‍സിപി പറഞ്ഞു.

<strong>ഉദ്ധവ് താക്കറെ അയോധ്യ സന്ദര്‍ശിക്കും... കോണ്‍ഗ്രസിനും എന്‍സിപിക്കും ക്ഷണം, സന്ദര്‍ശനം മാര്‍ച്ചില്‍</strong>ഉദ്ധവ് താക്കറെ അയോധ്യ സന്ദര്‍ശിക്കും... കോണ്‍ഗ്രസിനും എന്‍സിപിക്കും ക്ഷണം, സന്ദര്‍ശനം മാര്‍ച്ചില്‍

English summary
dalit vote base sharat pawar new mission in maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X