ഉത്തർ പ്രദേശിൽ ദളിത് യുവതിയെ തോക്കിൻ മുനയിൽ പീഡിപ്പിച്ചു, ഗ്രാമത്തലവന് അടക്കമെന്ന് പോലീസ്
ലഖ്നൗ: ഹത്രാസ് സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് ഉത്തര്‍ പ്രദേശില്‍ വീണ്ടും പീഡനം. കാണ്‍പൂരിലെ ദഹാത്തിലാണ് ദളിത് യുവതിയെ തോക്കിന് മുനയില്‍ രണ്ട് പേര് ചേര്‍ന്ന് പീഡനത്തിന് ഇരയാക്കിയത്. ഗ്രാമത്തലവന് അടക്കമാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ഒരാഴ്ച മുന്‍പാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. എന്നാല്‍ തങ്ങള്‍ക്ക് പരാതി ലഭിച്ചത് ഞായറാഴ്ച ആണെന്ന് പോലീസ് സൂപ്രണ്ട് കേശവ് കുമാര്‍ ചൗധരി വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. 22കാരിയായ യുവതി വീട്ടില്‍ തനിച്ചായിരിക്കുന്ന നേരത്ത് പ്രതികള്‍ വീടിനുളളില്‍ അതിക്രമിച്ച് കയറുകയും തോക്കിന്മുനയില് നിര്‍ത്തി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു എന്നാണ് പരാതി. സംഭവത്തെ കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകും എന്ന് പ്രതികള്‍ യുവതിയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ രണ്ട് പേരും ഒളിവിലാണ്. ഇവരെ കണ്ടെത്താനുളള തിരച്ചില്‍ പോലീസ് നടത്തുന്നുണ്ട്. മൂന്ന് സംഘമായി തിരഞ്ഞാണ് പോലീസ് അന്വേഷണം. ദേരാപൂര് എസ്എച്ച്ഒ, സര്‍ക്കിള്‍ ഓഫീസര്‍, അഡീഷണല്‍ എസ്പി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഉത്തര്‍ പ്രദേശില്‍ സമീപകാലത്തായി ദളിത് യുവതികള്‍ പീഡിപ്പിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതുമായ നിരവധി വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഹത്രാസില്‍ 19കാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഹത്രാസില്‍ നാല് വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications