കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം ഭീഷണി ഇപ്പോൾ വധശ്രമം, എഴുത്തുകാരന്‍ കാഞ്ച ഐലയ്യക്ക് നേരെ ആക്രമണം

ഐലയ്യയുടെ കോളത്തൊള്ളു സാമാജിക സ്മഗളരു എന്ന പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിനെതിരെ വിവിധ വൈശ്യ സംഘടനകള്‍ തെലുങ്കാനയുടെയും ആന്ധ്രാപ്രദേശിന്റയും പല ഭാഗത്ത്‌ പ്രതിഷേധ പരിപാടികള്‍ നടത്തിവര

  • By Ankitha
Google Oneindia Malayalam News

ഭൂഭൽപ്പള്ളി: ദളിത് എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഐലയ്യക്ക് നേരെ ആക്രമണം. തെലങ്കാനയിൽ ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. നാലുപേർ ചേർന്ന് ഐലയ്യയുടെ കാറിനു നേരെ കല്ലെറിയുകയും തന്നെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നും അദ്ദേഹം പറയുന്നു.

ഉത്തരകൊറിയയുടെ ഉന്നം പിഴച്ചാൽ സർവനാശം; ആശങ്കയിൽ ജപ്പാൻ, വീണ്ടും ഒരു ലോക ദുരന്തംഉത്തരകൊറിയയുടെ ഉന്നം പിഴച്ചാൽ സർവനാശം; ആശങ്കയിൽ ജപ്പാൻ, വീണ്ടും ഒരു ലോക ദുരന്തം

ഐലയ്യയുടെ കോളത്തൊള്ളൂ സാമാജിക് സ്മഗളരു എന്ന പുസ്തകം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വൈശ്യ സംഘടനകള്‍ തെലങ്കാനയിലും ആന്ധ്രാപ്രദേശിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പരിപാടികൾ നടത്തി വരുകയായിരുന്നു. കൂടാതെ ഇദ്ദേഹം ആക്രമിക്കപ്പെട്ടതിന്റെ 200 മീറ്റർ അപ്പുറത്ത് ഒരു പ്രതിഷേധ പരിപാടി നടക്കുന്നുണ്ടായിരുന്നു. ഇതുവഴി സഞ്ചരിക്കവെയാണ് ഐലയ്യക്ക് നേരെ ആക്രമണം ഉണ്ടായത്.

kacha

സുരക്ഷയ്ക്കായി പോലീസ് സ്റ്റേഷനിൽ ഓടി കയറുകയുമായിരുന്നുവെന്ന് വാറങ്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജെ.നരസിംഹാളു പി.ടി.ഐയോട് പറഞ്ഞു. പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോയതിന് ശേഷമാണ് അദ്ദേഹം ഹൈദരാബാദിലേയ്ക്ക് തിരിച്ച് പോയത്. പുസ്തകത്തിലെ പല പരാമര്‍ശങ്ങളും ഒരു വിഭാഗത്തെ ആക്ഷേപിക്കുന്നതാണെന്നും അത് പിന്‍വലിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വൈശ്യ അസോസിയേഷൻ പോലീസിൽ പരാതി നൽകിയിരുന്നു. പുസ്തകം പിന്‍വലിച്ചില്ലെങ്കില്‍ നാക്ക് അരിഞ്ഞ് തള്ളുമെന്ന് പറഞ്ഞ് ഐലയ്യക്കെതിരെ സെപ്തംബര്‍ ആദ്യം ഭീഷണിയുണ്ടായിരുന്നു.

English summary
Prominent Dalit writer and intellectual Kancha Ilaiah today filed a police complaint stating that four persons attacked his vehicle in the town and tried to kill him.The alleged attack on Mr Ilaiah sparked tension between members of Arya Vysya caste and Dalits who came face to face.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X