കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിത് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; സഹോദരിക്കും മർദ്ദനം, ആറ് മാസം പ്രായമായ കുഞ്ഞിനും പരിക്ക്!

Google Oneindia Malayalam News

ചെന്നൈ: വീണ്ടും രാജ്യത്ത് ദളിത് കൊലപാതകം. പെട്രോൾ പമ്പ് ജീവനക്കാരനായ 24കാരനെയാണ് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിലെ വില്ലുപുരത്തിന് സമീപമുള്ള പെട്രോൾ പമ്പിനടുത്താണ് ആർ ശക്തിവേൽ എന്ന യുവാവിനെതിരെ ക്രൂരമർദനം ഉണ്ടാകുന്നത്. പൊതുവഴിയിൽ വിസർജനം നടത്തിയെന്നാരോപിച്ചായിരുന്നു ദളിത് യുവാവിനെ ക്രൂരമായി തല്ലിക്കൊന്നത്.

പട്ടികജാതി അദി ദ്രാവിഡ വിഭാഗത്തിൽപ്പെട്ട വ്യക്തിയാണ് ശക്തിവേൽ. ദളിതായതുകൊണ്ട് മാത്രമാണ് ശക്തിവേലിന് ക്രൂരമർദനത്തിനിരയാകേണ്ടി വന്നതെന്ന് ശക്തിവേലിന്റെ സഹോദരി തൈവണൈ സണ്ടേ എക്‌സ്പ്രസിനോട് പറഞ്ഞു. വില്ലുപുരത്ത് ശക്തമായ പ്രതിനിധ്യമുള്ള ദളിത് വിഭാഗത്തിനെതിരെ വിദ്വേഷം വച്ചുപുലർത്തുന്ന വന്നിയാർ എന്ന വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.

സംഭവം നടന്ന ഉച്ചയ്ക്ക് ശേഷം

സംഭവം നടന്ന ഉച്ചയ്ക്ക് ശേഷം


ചൊവ്വാഴ്ച പെട്രോൾ പമ്പിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ബുധനാഴ്ച വെളുപ്പിന് വീട്ടിലെത്തിയതാണ് ശക്തിവേൽ. ആ സമയത്ത് എന്തോ വേരിഫിക്കേഷനായി ആധാർ കാർഡും ഫോട്ടോയുമായി ശക്തിവേലിനോട് പെട്രോൾ പമ്പിലെത്താൻ സഹപ്രവർത്തകർ വിളിച്ചറിയിച്ചു. ഇതനുസരിച്ച് ഉച്ചയ്ക്ക് 1.30 ഓടെ ശക്തിവേൽ വീട്ടിൽ നിന്നിറങ്ങി.

വിസർജനം നടത്താനുള്ള ശ്രമം

വിസർജനം നടത്താനുള്ള ശ്രമം

വീട്ടിൽ നിന്നിറങ്ങുമ്പോൾ ശക്തിവേലിന്റെ ബൈക്കിൽ വളരെ കുറച്ച് പെട്രോൾ മാത്രമേ ഉണ്ടായിരുന്നുള്ളു. വഴി മധ്യേ പെട്രോൾ തീർന്ന ശക്തിവേൽ 27 കിമി അകലെയുള്ള പമ്പ് ലക്ഷ്യംവച്ച് ബൈക്ക് തള്ളി. അൽപ്പ സമയം കഴിഞ്ഞ് വയറിന് കഠിനമായ വേദനയനുഭവപ്പെടുകയും വഴിയരികിൽ വിസർജനം നടത്താൻ ശ്രമിക്കുകയുമായിരുന്നു.

സഹോദരിയെയും മർദ്ദിച്ചു

സഹോദരിയെയും മർദ്ദിച്ചു

തുടർന്ന് ശക്തിവേലിനെ സഹോദരി ഫോണിൽ വിളിച്ചപ്പോഴാണ് ശക്തിവേലിനെ അന്യായമായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന വിവരം തൈവണൈ അറിയുന്നത്. ഫോണിന്റെ മറുതലയ്ക്കൽ നിന്ന് തൈവണൈയോട് ബൂതൂർ ഹിൽസിൽ പെട്ടെന്ന് എത്തിച്ചേരാനും ആവശ്യപ്പെട്ടു. തൈവണൈ സ്ഥലത്തെത്തുമ്പോൾ ശക്തിവേൽ അവശനിലയിലായിരുന്നു. അക്രമകാരികൾ തൈവണൈയേയും മർദിച്ചെന്നും ആരോപണമുണ്ട്.

ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു

ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു

ആറ് മാസമായ കുഞ്ഞുമായാണ് തൈവണൈ സംഭവ സ്ഥലത്ത് എത്തിയത്. ആൾക്കൂട്ടത്തിന്റെ മർദ്ദനത്തിനിടെ ആറ് മാസം മാത്രം പ്രായമായ കുഞ്ഞ് നിലത്ത് വീണു. ഇതോടെ സഹോദരിയോട് കുഞ്ഞുമായി പോകാൻ ശക്തിവേൽ ആംഗ്യം കാണിക്കുകയായിരുന്നുവെന്ന് തൈവണൈ പറയുന്നു. ഗ്രാമത്തിലുള്ള മറ്റൊരു വ്യക്തിക്കൊപ്പമാണ് തലൈവണൈ ശക്തിവേലിനടുത്ത് എത്തിയത്. അദ്ദേഹത്തിന്റെ സഹായത്തോടെ ശക്തിവേലിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നുയ എന്നാൽ അപ്പോഴേക്കും ശക്തിവേൽ മരണപ്പെട്ടു.

English summary
Dalit youth stops to defecate, is lynched
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X