കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിമാണോ എന്ന് വസ്ത്രമഴിച്ച് പരിശോധിച്ചു; ഹിന്ദുവാണെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല, ക്രൂരം

Google Oneindia Malayalam News

ഭോപ്പാല്‍: ദളിത് യുവാവിന് മേല്‍ജാതിക്കാരുടെ ക്രൂര മര്‍ദ്ദനം. മോഷ്ടാവ് എന്ന് ആരോപിച്ച് പിടികൂടിയ യുവാവിനെയാണ് മര്‍ദ്ദിച്ചത്. യുവാവിന്റെ പേരും മതവുമെല്ലാം അക്രമികള്‍ ചോദിച്ചുകൊണ്ട് മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പേര് പറയുകയും ഞാന്‍ ഹിന്ദുവാണെന്ന് ഇയാള്‍ ആവര്‍ത്തിക്കുകയും ചെയ്തു.

ദിലീപ് കേസില്‍ പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍; നടിക്കൊപ്പം എന്നതിനപ്പുറം ഞാന്‍... അള്‍ട്ടിമേറ്റ്‌ലി...ദിലീപ് കേസില്‍ പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍; നടിക്കൊപ്പം എന്നതിനപ്പുറം ഞാന്‍... അള്‍ട്ടിമേറ്റ്‌ലി...

എന്നാല്‍ അക്രമികള്‍ യുവാവിന്റെ വസ്ത്രം അഴിച്ച് പരിശോധിക്കുകയായിരുന്നു. വളരെ മോശമായ വാക്കുകളാണ് അക്രമികള്‍ ഉപയോഗിക്കുന്നത്. മര്‍ദ്ദിക്കുന്ന വേളയില്‍ അക്രമികള്‍ക്കൊപ്പമുള്ളവര്‍ തന്നെ വീഡിയോ ചിത്രീകരിച്ചു. ഈ വീഡിയോ ഇടിവി ഭാരത് പുറത്തുവിട്ടു. യുവാവിനെ കെട്ടിയിട്ടാണ് ഏറെ നേരം മര്‍ദ്ദിച്ചത്. മധ്യപ്രദേശിലെ ഖര്‍ഗാവ് ജില്ലയിലെ നീംറാണിയിലാണ് സംഭവം.

g

അതേസമയം, അക്രമികളെ പോലീസ് പിടികൂടിയില്ല എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. മാത്രമല്ല, മര്‍ദ്ദനമേറ്റ ദളിത് യുവാവിനെ ജയിലിലടയ്ക്കുകയും ചെയ്തു. ഖല്‍തങ്ക പോലീസിന്റെ നടപടി വിവാദമായിട്ടുണ്ട്. സ്റ്റേഷന്‍ ഇന്‍ചാര്‍ജ് രാജേന്ദ്ര സിങ് ബാഗേലിനെതിരെ വകുപ്പുതല അന്വേഷണം നടത്താന്‍ എസ്പി ധരംവീര്‍ സിങ് ഉത്തരവിട്ടു. അക്രമികള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് രാജേന്ദ്ര സിങിനോട് എസ്പി ചോദിച്ചിട്ടുണ്ട്. അന്വേഷണം നടത്താതെ മര്‍ദ്ദനമേറ്റ വ്യക്തിയെ ജയിലിലടച്ചതിലും വിശദീകരണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
Dalit Youth stripped off Dress to check religious identity in Madhya Pradesh; Probe Starts Against Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X