മിശ്ര വിവാഹം: കുടുംബത്തിലെ രണ്ടു കുട്ടികളെ ചുട്ടുക്കൊന്നു
ഹരിയാന: മിശ്ര വിവാഹം ചെയ്തതിനെ തുടര്‍ന്ന് കുടുംബത്തിലെ രണ്ടു കുട്ടികളെ ചുട്ടുക്കൊന്നു. ഗുരുതരമായി പൊള്ളലേറ്റാണ് കുട്ടികള്‍ മരിച്ചത്. ദളിത് കുടുംബത്തിലെ നാലുപേരെയാണ് ജീവനോടെ തീകൊളുത്തിത്. ഹരിയാനയിലെ ഫരീദാബാദ് ജില്ലയില്‍ ബല്ലഭഗാര്ഹ് ഗ്രാമത്തിലാണ് സംഭവം നടന്നത്. 10 മാസം പ്രായമായതും രണ്ടു വയസ്സുള്ള കുട്ടികളാണ് മരിച്ചത്.
ഇവരെ തൊട്ടടുത്ത ഡല്ർഹി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു പേരുടെ ജീവന് മാത്രമേ രക്ഷിക്കാന്‍ കഴിഞ്ഞുള്ളു. എന്നാല്‍ സ്ത്രീയുടെ നില ഗുരുതരമാണ്. ആന്തരികഭാഗങ്ങളില്‍ ഗുരുതരമായി പൊള്ളലേറ്റാണ് കുട്ടികള്‍ മരിച്ചത്. ഇവരുടെ ഭര്‍ത്താവിന് രണ്ടു കൈയിലുമാണ് പൊള്ളലേറ്റത്. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം. രാത്രി നാലുപേരും ഉറങ്ങുന്ന സമയത്ത് ഇവരെ തീകൊളുത്തുകയാ്രയിരുന്നു. ദളിത് യുവതി മുതിര്‍ന്ന ജാതിയില്‍ പെട്ടയാളെ വിവാഹം ചെയ്ത് ജീവിക്കുകയായിരുന്നു. നേരത്തെ ഇവര്‍ക്ക് നേരെ ആക്രമണമൊന്നും ഉണ്ടായിരുന്നില്ല. അതുക്കൊണ്ടു തന്നെ ഇതുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ഒരു മുന്നറിയിപ്പ് പോലും ലഭിച്ചിരുന്നില്ല. തീ കത്തുന്നത് കണ്ടാണ് സമീപവാസികള്‍ എത്തിയത്. എന്നാല്‍ സംശയാസ്പദമായി ആരെയും കണ്ടില്ലെന്ന് അവര്‍ പറഞ്ഞു.
ഈ സംഭവവുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഭുവിന്ദര് സിംഗ് പറഞ്ഞു. ഈ ഗ്രാമത്തില്‍ ദളിതരും മുതിര്‍ന്ന ജാതിക്കാരും തമ്മില്‍ കുറേ നാളുകളായി പ്രശ്നങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ടു ഗ്രൂപ്പുകളും തമ്മിലുണ്ടായ പ്രശ്നത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ദളിത് വീടിനെയും ആക്രമിച്ചിരിക്കുന്നത് പ്രതികാരമായിട്ടാവുമെന്ന് പോലിസ് പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടതല്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. ഫരീദാ ബാദ് കമ്മീഷണര്‍ സുഭാഷ് യാദവ് സംഭവസ്ഥലത്തെത്തി.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications