കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിശ്ര വിവാഹം: കുടുംബത്തിലെ രണ്ടു കുട്ടികളെ ചുട്ടുക്കൊന്നു

  • By Siniya
Google Oneindia Malayalam News

ഹരിയാന: മിശ്ര വിവാഹം ചെയ്തതിനെ തുടര്‍ന്ന് കുടുംബത്തിലെ രണ്ടു കുട്ടികളെ ചുട്ടുക്കൊന്നു. ഗുരുതരമായി പൊള്ളലേറ്റാണ് കുട്ടികള്‍ മരിച്ചത്. ദളിത് കുടുംബത്തിലെ നാലുപേരെയാണ് ജീവനോടെ തീകൊളുത്തിത്. ഹരിയാനയിലെ ഫരീദാബാദ് ജില്ലയില്‍ ബല്ലഭഗാര്‍ഹ് ഗ്രാമത്തിലാണ് സംഭവം നടന്നത്. 10 മാസം പ്രായമായതും രണ്ടു വയസ്സുള്ള കുട്ടികളാണ് മരിച്ചത്.

ഇവരെ തൊട്ടടുത്ത ഡല്ർഹി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു പേരുടെ ജീവന്‍ മാത്രമേ രക്ഷിക്കാന്‍ കഴിഞ്ഞുള്ളു. എന്നാല്‍ സ്ത്രീയുടെ നില ഗുരുതരമാണ്. ആന്തരികഭാഗങ്ങളില്‍ ഗുരുതരമായി പൊള്ളലേറ്റാണ് കുട്ടികള്‍ മരിച്ചത്. ഇവരുടെ ഭര്‍ത്താവിന് രണ്ടു കൈയിലുമാണ് പൊള്ളലേറ്റത്. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല.

fire

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം. രാത്രി നാലുപേരും ഉറങ്ങുന്ന സമയത്ത് ഇവരെ തീകൊളുത്തുകയാ്രയിരുന്നു. ദളിത് യുവതി മുതിര്‍ന്ന ജാതിയില്‍ പെട്ടയാളെ വിവാഹം ചെയ്ത് ജീവിക്കുകയായിരുന്നു. നേരത്തെ ഇവര്‍ക്ക് നേരെ ആക്രമണമൊന്നും ഉണ്ടായിരുന്നില്ല. അതുക്കൊണ്ടു തന്നെ ഇതുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ഒരു മുന്നറിയിപ്പ് പോലും ലഭിച്ചിരുന്നില്ല. തീ കത്തുന്നത് കണ്ടാണ് സമീപവാസികള്‍ എത്തിയത്. എന്നാല്‍ സംശയാസ്പദമായി ആരെയും കണ്ടില്ലെന്ന് അവര്‍ പറഞ്ഞു.

ഈ സംഭവവുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഭുവിന്ദര്‍ സിംഗ് പറഞ്ഞു. ഈ ഗ്രാമത്തില്‍ ദളിതരും മുതിര്‍ന്ന ജാതിക്കാരും തമ്മില്‍ കുറേ നാളുകളായി പ്രശ്‌നങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ടു ഗ്രൂപ്പുകളും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ദളിത് വീടിനെയും ആക്രമിച്ചിരിക്കുന്നത് പ്രതികാരമായിട്ടാവുമെന്ന് പോലിസ് പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടതല്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. ഫരീദാ ബാദ് കമ്മീഷണര്‍ സുഭാഷ് യാദവ് സംഭവസ്ഥലത്തെത്തി.

English summary
four members of a Dalit family, including two children, were set afire allegedly by the upper caste men in Sunped village here. The two children (aged 10 months and two years respectively) were declared brought dead on arrival at a hospital in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X