Get Updates
Get notified of breaking news, exclusive insights, and must-see stories!

നവരാത്രി ആഘോഷിച്ചത് കുറ്റമോ? ഗുജറാത്തില്‍ ദളിത് യുവാവിനെ മേല്‍ജാതിക്കാര്‍ തല്ലിക്കൊന്നു

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ദളിത് യുവാവിനെ മേല്‍ജാതിക്കാന്‍ തല്ലിക്കൊന്നു. നവരാത്രി ആഘോഷത്തില്‍ പങ്കെടുത്തുവെന്നാരോപിച്ചാണ് കൊലപാതകം. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടന്ന ഗര്‍ബ ആഘോഷത്തിലാണ് ദളിത് യുവാക്കള്‍ പങ്കെടുത്തത്.

ഇത് ചോദ്യം ചെയ്‌തെത്തിയ പട്ടേല്‍ സമുദായത്തില്‍പ്പെട്ട യുവാക്കള്‍ ജയേഷ് സോളങ്കി എന്ന ദളിത് യുവാവിനെ മര്‍ദ്ദിക്കുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. സോളങ്കിയെ കരംചന്ദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Dc

ആനന്ദ് ജില്ലയിലെ ഭദ്രാനിയ ഗ്രാമത്തിലാണ് നടുക്കുന്ന ക്രൂരത അരങ്ങേറിയത്. ജയേഷ് സോളങ്കിയും ബന്ധു പ്രകാശ് സോളങ്കിയും വീടിന് സമീപമുള്ള ക്ഷേത്രത്തിന് അടുത്തിരിക്കുകയായിരുന്നു. കൂടെ നിരവധി സുഹൃത്തുക്കളുമുണ്ടായിരുന്നു.

രാത്രി ഏറെ നേരം പിന്നിട്ടപ്പോള്‍ ഇവരുടെ അടുത്ത് ചില മേല്‍ജാതിക്കാര്‍ വന്നു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ആഘോഷത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് യോഗ്യതയില്ലെന്നു പറഞ്ഞു അപമാനിക്കുകയും ചെയ്തു.

വാക് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് കൂടുതല്‍ മേല്‍ജാതിക്കാര്‍ സംഘടിച്ചെത്തി ദളിത് യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നു. ജയേഷ് സോളങ്കിയുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. തല മതിലില്‍ ഇടിച്ചതാണെന്നും തലയ്ക്ക് കല്ലുകൊണ്ട് കുത്തിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജയേഷ് സോളങ്കിയെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+