കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ ജയിലുകളില്‍ കൂടുതലും മുസ്ലിങ്ങളും ആദിവാസികളും ദളിതരും... എന്‍സിആര്‍ബി റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ജയിലുകളില്‍ തടവിലുള്ളവരുടെ വിവരങ്ങള്‍ ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍സിആര്‍ബി) പുറത്തുവിട്ടു. മുസ്ലിങ്ങളും ദളിതരും ആദിവാസികളുമാണ് തടവുകാരായി കൂടുതലുള്ളത്. ഈ മൂന്ന് വിഭാഗത്തിന്റെയും ജനസംഖ്യാ ആനുപാതത്തേക്കാള്‍ കൂടുതലാണ് തടവുകാരുടെ എണ്ണം. ഒബിസി, ജനറല്‍, ഉന്നത ജാതിക്കാര്‍ എന്നീ വിഭാഗത്തില്‍ നിന്നുള്ളവര്‍ തടവുകാര്‍ക്കിടയില്‍ കുറവാണ്.

2019ലെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ ജയിലുകളില്‍ കഴിയുന്നവരുടെ വ്യക്തമായ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ....

വിചാരണ തടവുകാരില്‍ കൂടുതല്‍..

വിചാരണ തടവുകാരില്‍ കൂടുതല്‍..

മുസ്ലിം സമുദായത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിചാരണ തടവുകാരുള്ളത്. കുറ്റവാളികളെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചതിനേക്കാള്‍ കൂടുതല്‍ വിചാരണ തടവുകാര്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുണ്ട്. ഓരോ വിഭാഗത്തിന്റെയും കണക്കുകള്‍ എന്‍സിആര്‍ബി റിപ്പോര്‍ട്ടിലുണ്ട്.

ദളിതരുടെ അവസ്ഥ

ദളിതരുടെ അവസ്ഥ

കുറ്റവാളികളെന്ന് കണ്ടെത്തി ശിക്ഷ വിധിക്കപ്പെട്ട് രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന ദളിതര്‍ 21.7 ശതമാനമാണ്. വിചാരണ തടവുകാരില്‍ 21 ശതമാനം പട്ടിക ജാതിക്കാരാണ്. 2011ലെ സെന്‍സെസ് പ്രകാരം ദളിത് ജനസംഖ്യ 16.6 ശതമാനമേയുള്ളൂ. ജനസംഖ്യാ അനുപാതത്തേക്കാള്‍ കൂടുതല്‍ ദളിതര്‍ ജയിലിലുണ്ട് എന്നര്‍ഥം.

ആദിവാസികള്‍

ആദിവാസികള്‍

ശിക്ഷിക്കപ്പെട്ട് തടവ് അനുഭവിക്കുന്ന ആദിവാസികല്‍ 13.6 ശതമാനമാണ്. 10.5 ശതമാനം ആദിവാസികള്‍ വിചാരണ തടവുകാരായും കഴിയുന്നു. 2011ലെ ജനസഖ്യാ കണക്കെടുപ്പില്‍ തെളിഞ്ഞത് രാജ്യത്തെ ആദിവാസികളുടെ എണ്ണം 8.6 ശതമാനമാണ് എന്നാണ്.

മുസ്ലിങ്ങള്‍

മുസ്ലിങ്ങള്‍

രാജ്യത്തെ മുസ്ലിം ജനസംഖ്യ 14.2 ശതമാനമുണ്ടെന്നാണ് 2011ലെ സെന്‍സെസ് പറയുന്നത്. കുറ്റവാളികളിയെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച് ജയിലില്‍ കഴിയുന്ന മുസ്ലിങ്ങള്‍ 16.6 ശതമാനം വരും. എന്നാല്‍ മുസ്ലിം വിചാരണ തടവുകാര്‍ 18.7 ശതമാനം വരും. അതായത് കുറ്റക്കാരെന്ന് കണ്ടെത്തുന്നതിന് മുമ്പ് തന്നെ ഇത്രയും മുസ്ലിങ്ങള്‍ തടവിലാണ് എന്നര്‍ഥം.

ജയില്‍ നിറയാന്‍ കാരണം

ജയില്‍ നിറയാന്‍ കാരണം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് ജയിലില്‍ കൂടുതല്‍. കഴിവുള്ള അഭിഭാഷകരെ വച്ച് ജാമ്യം നേടാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ കൂടുതലായി കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നു എന്ന ചിത്രവും ഈ കണക്കുകളില്‍ തെളിയുന്നു- ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് മുന്‍ മേധാവി എന്‍ആര്‍ വാസന്‍ പറയുന്നു.

മറ്റു വിഭാഗക്കാരുടെ കണക്ക്

മറ്റു വിഭാഗക്കാരുടെ കണക്ക്

ഒബിസി, ജനറല്‍ കാറ്റഗറിയില്‍ പെടുന്നവര്‍ ജനസംഖ്യയുടെ 41 ശതമാനം വരും. എന്നാല്‍ കുറ്റവാളികളില്‍ ഇവര്‍ 35 ശതമാനവും വിചാരണ തടവുകാരില്‍ 34 ശതമാനവുമാണുള്ളത്. ഉന്നത ജാതിക്കാര്‍ ജനസംഖ്യയുടെ 19.6 ശതമാനം വരും. കുറ്റവാളികളില്‍ ഇക്കൂട്ടര്‍ 13 ശതമാനമാണ്. വിചാരണ തടവുകാരില്‍ 16 ശതമാനമാണെന്നും എന്‍സിആര്‍ബി ഡാറ്റ പറയുന്നു.

മുസ്ലിം തടവുകാരിലെ മാറ്റം

മുസ്ലിം തടവുകാരിലെ മാറ്റം

മുസ്ലിം തടവുകാരുടെ കാര്യത്തില്‍ 2015 ലേതിനേക്കാള്‍ ചില മാറ്റങ്ങള്‍ 2019ല്‍ സംഭവിച്ചിട്ടുണ്ട്. 2015ല്‍ മുസ്ലിം വിചാരണ തടവുകാര്‍ 20.9 ശതമാനവും കുറ്റവാളികള്‍ 15.8 ശതമാനവും ആയിരുന്നു. ഇത് 2019 ആയപ്പോള്‍ വിചാരണ തടവുകാര്‍ 18.7 ശതമാനമായി കുറഞ്ഞു. കുറ്റവാളികള്‍ 16.6 ശതമാനമായി ഉയരുകയും ചെയ്തു.

 കൂടുതല്‍ യുപിയില്‍

കൂടുതല്‍ യുപിയില്‍

ദളിതരില്‍ ഏറ്റവും കൂടുതല്‍ വിചാരണ തടവുകാരും ശിക്ഷിക്കപ്പെട്ടവരും ഉള്ളത് ഉത്തര്‍ പ്രദേശിലാണ്. ബിഹാര്‍, പഞ്ചാബ്, മധ്യപ്രദേശ് എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍. മുസ്ലിം വിചാരണ തടവുകാര്‍ കൂടുതലുള്ളതും യുപിയിലാണ്. തൊട്ടുപിന്നില്‍ ബിഹാറും മധ്യപ്രദേശുമാണ് എന്നും ഡാറ്റ വ്യക്തമാക്കുന്നു.

പിഞ്ചുകുഞ്ഞിനെ കാണാനില്ല... പിതാവിന് പുതിയ ബൈക്കും ഫോണും... പൊളിഞ്ഞത് ക്രൂര നീക്കംപിഞ്ചുകുഞ്ഞിനെ കാണാനില്ല... പിതാവിന് പുതിയ ബൈക്കും ഫോണും... പൊളിഞ്ഞത് ക്രൂര നീക്കം

English summary
Dalits, tribals, Muslims are More in Jail prisoners- NCRB data
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X