കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രസ്മാരകങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ച് മോദി സര്‍ക്കാര്‍... ചെങ്കോട്ട ഇനി ഡാല്‍മിയ ഗ്രൂപ്പിന്

  • By Desk
Google Oneindia Malayalam News

ദില്ലി: പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണം ശക്തിപ്പെടുത്തിയതിന് പിന്നാലെ രാജ്യത്തിന്റ ചരിത്ര സ്മാരകങ്ങളും സ്വകാര്യ ഗ്രൂപ്പുകൾക്ക് വിട്ടുകൊടുത്ത് കേന്ദ്ര സർക്കാർ. ഇതി്‌ന്‍റെ ആദ്യപടിയായി ദില്ലിയിലെ ചെങ്കോട്ട ഡാൽമിയ ഗ്രൂപ്പിന് കൈമാറി. അഡോപ്റ്റ് എ ഹെറിറ്റേജ് എന്ന മോദി സർക്കാരിൻറെ പദ്ധതി പ്രകാരമാണ് ദാൽമിയ ഗ്രൂപ്പ് ചെങ്കോട്ടയുടെ അവകാശം സ്വന്തമാക്കിയത്. അഞ്ച് വർഷം ഇനി ചെങ്കോട്ട നോക്കിനടത്താനുള്ള അധികാരം ദാൽമിയ ഗ്രൂപ്പിനാകും. ഇൻറിഗോ എയർലൈൻസ്, ജിഎം ആർ ഗ്രൂപ്പ് എന്നിവരെ പിന്തള്ളിയാണ് ദാൽമിയ ഗ്രൂപ്പ് കരാർ 25 കോടിക്ക് ഏറ്റെടുത്ത്.
ലോകത്തിന് മുന്നിലെ ഇന്ത്യയുടെ അത്ഭുതമായ താജ്മഹലും ഇത്തരത്തിൽ കൈമാറ്റപട്ടികയിലുണ്ട്. ജിഎംആർ സ്‌പോർട്‌സും ഐടിസിയും താജ മഹലിന് വേണ്ടിയുള്ള മത്സരത്തിൽ മുന്നിലെന്നാണ് റിപ്പോർട്ട്.
ഒഡീഷയിലെ കൊണാർക്കിലുള്ള സൂര്യ ക്ഷേത്രത്തിന്റെ കരാറിനായുള്ള മത്സരം അവസാനഘട്ടത്തിലാണ്.ചരിത്രസ്മാരകങ്ങൾ വിൽപ്പനയ്ക്ക് വെച്ച മോദി സർക്കാരിൻറെ നടപടിക്കെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.

ചെങ്കോട്ട

ചെങ്കോട്ട

പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ച വിസ്തൃതമായ ഒരു കോട്ടയാണ് ചെങ്കോട്ട. രണ്ട് കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ടയിലാണ് മുഗൾ ഭരണാധികാരികൾ വസിച്ചിരുന്നത്. 1857ൽ അന്നത്തെ മുഗൾ ഭരണാധികാരിയായിരുന്ന ബഹദൂർ ഷാ സഫറിൽ നിന്ന് ബ്രിട്ടീഷ് ഭാരത സർക്കാർ ചുവപ്പു കോട്ട പിടിച്ചടക്കും വരെ ഇത് മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായി നില കൊണ്ടിരുന്നു. 2007ൽ യുനെസ്‌കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ചെങ്കോട്ടയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.

അഡോപ്റ്റ് എ ഹെറിറ്റേജ് പ്രൊജക്റ്റ്

അഡോപ്റ്റ് എ ഹെറിറ്റേജ് പ്രൊജക്റ്റ്

2017 സപ്തംബര്‍ 17 നാണ് മോദി സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. ഇത് പ്രകാരം ഏപ്രില്‍ 24 നാണ് ദാല്‍മിയ ഗ്രൂപ്പ് ചെങ്കോട്ടയുടെ അധികാരം ഏറ്റെടുത്തത്. കരാറ് പ്രകാരം ചെങ്കോട്ടയുടെ പരിസരത്ത് കുടിവെള്ള കിയോസ്കുകള്‍, തടി ബെഞ്ചുകള്‍, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ അടക്കമുള്ളവ ഗ്രൂപ്പ് ഒരുക്കണം. കൂടാതെ ശുചിമുറി, ലൈറ്റുകള്‍, നടപ്പാതകള്‍, പുല്‍ത്തകിടി, 1000അടി ചതുരശ്ര അടിയുള്ള സന്ദര്‍ശക വിശ്രമ കേന്ദ്രം , ചെങ്കോട്ടയുടെ അകത്തളത്തിന്‍റേയും പുറം ഭാഗത്തിന്‍റേയും ത്രിമാന രൂപം, ഭക്ഷണശാല എന്നിവ ദാല്‍മിയ ഗ്രൂപ്പ് ഒരുക്കണം.

പ്രവേശനത്തിന് ഫീ

പ്രവേശനത്തിന് ഫീ

ചൂറിസം കള്‍ച്ചറല്‍ മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചാല്‍ ചെങ്കോട്ടയിലേക്ക് പ്രവേശനത്തിനും ദാല്‍മിയ ഗ്രൂപ്പിന് പണം ഈടാക്കം. ഈ പണം ചെങ്കോട്ടയുടെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കണമെന്ന് മാത്രം. അതേസമയം ബിജെപി സര്‍ക്കാര്‍ തിരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെ്തി. ഇനി ഏത് ചരിത്രസ്മാരകമാണ് സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതി നല്‍കാന്‍ ബിജെപി സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ വിമര്‍ശനം.ഇക്കാര്യം ചോദിച്ച് ട്വിറ്ററില്‍ പോളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാര്‍ലമെന്റ്, ലോക് കല്യാണ്‍ മാര്‍ഗ്, സുപ്രീം കോടതി, തുടങ്ങീ നാല് ഓപ്ഷനും കൊടുത്താണ് വോട്ടിനിട്ടിരിക്കുന്നത്.

ഇനി

ഇനി

ഒഡിഷയിലെ സൂര്യക്ഷേത്രം, രാജാറാണി ക്ഷേത്രം, പുരാന ഖില, കുത്തബ് മിനാര്‍, കര്‍ണാടകയിലെ ഹംപി, സഫ്ദാര്‍ജംഗ് ടൂംബ്, മഹാരാഷ്ട്രയിലെ അജന്ത എല്ലോറ ഗുഹകള്‍, ജമ്മുവിലെ ലേ കൊട്ടാരം, കൊച്ചിയിലെ മട്ടാഞ്ചേരി, ഉത്തരാഖണ്ഡിലെ ഗംഗോത്രി ക്ഷേത്രം എന്നിവയാണ് ഇനി പദ്ധതി പ്രകാരം സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഉത്തര്‍പ്രദേശി, ദില്ലി, കര്‍ണാടക, മഹാരാഷ്ട്ര, തെലുങ്കാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ മറ്റ് ചില ചരിത്രസ്മാരകങ്ങള്‍ കൂടി സ്വകാര്യ ഗ്രൂപ്പിന് നല്‍കും.

English summary
Dalmia Bharat group adopts Red Fort under 'adopt a heritage project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X