ദന ചുഴലിക്കാറ്റ്: ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയ 4431 ഗർഭിണികളിൽ 1600 പേർ പ്രസവിച്ചു
ഭുവനേശ്വർ: ദന ചുഴലിക്കാറ്റ് കര തൊട്ടതോടെ ഒഡീഷയിലും ബംഗാളിലും ശക്തമായ മഴയാണ് പെയ്തത്. വെള്ളിയാഴ്ച പുലർച്ചെയാണ് ശക്തമായ ചുഴലിക്കാറ്റായി ഒഡിഷയിൽ കര തൊട്ടത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ലക്ഷണക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിരുന്നു. സംസ്ഥാനത്ത് ആകെ 5,84,888 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. വെള്ളിയാഴ്ചയോടെ 600,000 കവിയുമെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു.
മാറ്റിപ്പാർപ്പിച്ച 4431 ഗർഭിണികളിൽ 1600 പേർ പ്രസവിച്ചതായി അദ്ദേഹം പറഞ്ഞു. " 6,008 ആളുകൾ ചുഴലിക്കാറ്റ് ഷെൽട്ടറുകളിൽ താമസിക്കുന്നുണ്ട്. അവർക്ക് ഭക്ഷണം, വെള്ളം, മരുന്ന് മറ്റ് ആവശ്യ സാധനങ്ങൾ എന്നിവ നൽകുന്നുണ്ട്, അദ്ദേഹം പറഞ്ഞു. ബാലസോർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ആളുകളെ ഒഴിപ്പിക്കുന്നത്. 172, 916 വ്യക്തികൾ സുരക്ഷിക സ്ഥാനത്തേക്ക് മാറി. 100,000 ആളുകളെ മയൂർബഞ്ചിൽ നിന്ന് ഒഴിപ്പിച്ചു.

കൂടാതെ ഭദ്രക് 75000 ഒഴിപ്പിക്കലുകളും ജാജ്പൂരിൽ 58000 ഉം കേന്ദ്രപരയിൽ 46000 ആളുകളേയും ഒഴിപ്പിച്ചും. 10 ലക്ഷം പേരെ ഒഴിപ്പിക്കുകയായിരുന്നു ആദ്യ ലക്ഷ്യം. എന്നിരുന്നാലും ദന ചുഴലിക്കാറ്റിന്റെ മാറുന്ന പാതയനുസരിച്ച് ക്രമീകരണങ്ങളിൽ മാറ്റം വരുത്തി. " മാറ്റിപ്പാർപ്പിക്കപ്പെട്ടവർ നിലവിൽ 6008 സൈക്ലോൺ ഷെൽട്ടറുകളിൽ താമസിക്കുന്നുണ്ട്. അവർക്ക് ഭക്ഷണ, മരുന്ന്, വെള്ളം, മറ്റ് ആവശ്യ സാധനങ്ങൾ എന്നിവ ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
ഒഡീഷ സർക്കാർ സ്വീകരിച്ച നടപടികളിൽ കേന്ദ്രം സംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും സ്ഥിതിഗതികൾ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം കട്ടക് ജില്ലയിൽ നിന്ന് മാറ്റിത്താമസിപ്പിച്ച ഒരു സ്ത്രീ നിയാലി ആശുപത്രിയിൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയതായി സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ ആന്റ് പബ്ലിസ്ക് റിലേഷൻ ( ഐ ആൻഡ് പി ആർ ) വകുപ്പ് അറിയിച്ചു.
സൈക്ലോൺ ഷെൽട്ടറുകളിലേക്ക് മാറ്റിയ 4431 ഗർഭിണികളിലൊരാളാണ് ഇവർ. പ്രസവിച്ച സായി സ്വപ്ന ബെഹറയും അവരുടെ നവജാത ശിശുവും നല്ല ആരോഗ്യത്തോടെയും ,സുഖമായും ഇരിക്കുന്നതായി അറിയിച്ചു. ദുരനന്ത പ്രതികരണ ടീമുകളൾ സജ്ജമാണ്. എല്ലാവർക്കും സുരക്ഷയും വൈദ്യ സഹായവും നൽകുന്നു. ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications