ദാന തീരത്തേക്ക്: കൊല്‍ക്കത്ത എയർപോർട്ട് അടച്ചു, റദ്ദാക്കിയത് 300 ലേറെ ട്രെയിനുകള്‍, 10 ലക്ഷം പേരെ ഒഴിപ്പിച്ചു
കൊല്‍ക്കത്ത: ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ഒഡീഷയിലെ പുരിക്കും സാഗർ ദ്വീപിനും ഇടയില്‍ തീരം തൊടും. മണിക്കൂറില്‍ 120 കിലോ മീറ്റർ വേഗതയിലായിരിക്കും ചുഴലിക്കാറ്റ് വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിലേയ്ക്ക് പ്രവേശിക്കുകയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കുന്നത്.
വിമാനത്താവളം അടച്ചു
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വലിയ സുരക്ഷാ മുന്നൊരുക്കങ്ങളാണ് ഒഡീഷ, പശ്ചിമ ബംഗാള്‍ സർക്കാറുകള്‍ സ്വീകരിച്ചിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലുമായി ഏകദേശം പത്ത് ലക്ഷത്തോളം ആളുകളെ തീരപ്രദേശങ്ങളില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നതിനാല്‍ കൊല്‍ക്കത്ത വിമാനത്താവളം 15 മണിക്കൂർ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6 മുതൽ വെള്ളിയാഴ്ച രാവിലെ 9 വരെ 15 മണിക്കൂർ വരെയായിരിക്കും വിമാനത്താവളം അടച്ചിടുക.

യാത്രക്കാരുടെയും വിമാനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ വിമാനത്താവളത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും കൊല്‍ക്കത്ത വിമാനത്താവള അധികൃതർ അറിയിച്ചു. നിർത്തിയിട്ടിരിക്കുന്ന വിമാനങ്ങള്‍ക്ക് കാറ്റിനെ തുടർന്ന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ എല്ലാ വിമാനങ്ങളും സുരക്ഷിതമായി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ട്രെയിനുകള്‍ റദ്ദാക്കി
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഏകദേശം മുന്നോറോളം ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്. സൗത്ത് ഈസ്റ്റേൺ റെയിൽവേ ഡിവിഷന് കീഴില്‍ വരുന്ന 150-ലധികം എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകളാണ് സർവ്വീസ് നിർത്തിവെച്ചത്. ഹൗറ-സെക്കന്ദരാബാദ് ഫലക്‌നുമ എക്‌സ്‌പ്രസ്, കാമാഖ്യ-യശ്വന്ത്പൂർ എസി എക്‌സ്പ്രസ്, ഹൗറ-പുരി ശതാബ്ദി എക്‌സ്പ്രസ്, ഹൗറ-ഭുവനേശ്വര് ശതാബ്ദി എക്‌സ്പ്രസ്, ഹൗറ-യശ്വന്ത്പൂർ എക്‌സ്പ്രസ് എന്നിവയും റദ്ദാക്കിയ ട്രെയിനുകളിൽ ഉൾപ്പെടുന്നു.
ഈസ്റ്റ് കോസ്റ്റ് റെയിൽവേ ഡിവിഷന്‍ ഹൗറ-സെക്കന്ദരാബാദ്, ഷാലിമാർ പുരി, കാമാഖ്യ-ബാംഗ്ലൂർ, ന്യൂഡൽഹി-ഭുവനേശ്വര്, ഖരഗ്പൂർ-വില്ലുപുരം, ഹൗറ-ഭുവനേശ്വര്, ഷാലിമാർ-ഹൈദരാബാദ്, ഹൗറ-പുരി തുടങ്ങി 198 ട്രെയിനുകളും റദ്ദാക്കി.
കേരളത്തിലും മഴ
അതേസമയം, ദാന ചുഴലിക്കാറ്റ് കാരണം കേരളത്തിലും ശക്തമായ മഴ ലഭിച്ചേക്കും. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും നാളെ നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതലിന്‍റെ ഭാഗമായി പാലക്കാട് ഡാമുകളുടെ ഷട്ടറുകൾ തുറന്നു. 7 ഡാമുകളുടെ സ്പിൽവേ ഷട്ടറുകളാണ് തുറന്നത്. ഇന്ന് രാവിലെ മുതല്‍ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications