ദന ചുഴലിക്കാറ്റ്: 10 ലക്ഷം പേരെ ഒഴിപ്പിക്കും,പരിഭ്രാന്തരാവേണ്ടെന്ന് ഒഡീഷ മുഖ്യമന്ത്രി,സംസ്ഥാനം സജ്ജം
ഭുവനേശ്വർ: ദന ചുഴലിക്കാറ്റിനെ നേരിടാനൊരുങ്ങി ഒഡീഷയും ബംഗാളും. ദന ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് നീങ്ങുമ്പോൾ സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. സംസ്ഥാനത്തെ വിവിധ തീരദേശ ജില്ലകളിൽ നിന്ന് 10 ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാരിന്റെ തയ്യാറെടുപ്പ് അവലോകനം ചെയ്ത മുഖ്യമന്ത്രി മോഹൻ ചരൺ മാജി, ബുധനാഴ്ച വൈകുന്നേരത്തോടെ 30 ശതമാനം ആളുകളെ അതായത് 3 - 4 ലക്ഷത്തോളം ആളുകളെ മാത്രമേ ഒഴിപ്പിച്ചിട്ടുള്ളൂവെന്നാണ് പറഞ്ഞത്.
ബാക്കിയുള്ളവരെ വ്യാഴാഴ്ച രാവിലെ 11 മണിയോടെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തെ നേരിടാൻ സംസ്ഥാനം പൂർണ സജ്ജമാണെന്ന് ഉറപ്പിച്ചു പറയുമ്പോൾ, ജനങ്ങൾ സുരക്ഷിതമായ കരങ്ങളിലാണെന്ന് മജ്ഹി ഉറപ്പുനൽകി. " പരിഭ്രാന്തരാകരുത്, സുരക്ഷിതമായിരിക്കുക നിങ്ങൾ സുരക്ഷിതമായ കരങ്ങളിലാണ് ", ചുഴലിക്കാറ്റ് ഷെൽട്ടറുകളിൽ ആളുകൾക്കായി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൻ ഡി ആർ എഫ്, ഒ ഡി ആർ എഫ്, അഗ്നിശമന സേന എന്നിവയിൽ നിന്നുള്ള ടീമുകളെ സജ്ജീകരിച്ചിട്ടുണ്ട്. അപകട ,സാധ്യതയുള്ള പ്രദേശങ്ങൾ പൂർണമായും ഒഴിപ്പിക്കും.

വെള്ളിയാഴ്ച പുലർച്ചെ ഭിതാർകനിക ദേശീയ ഉദ്യാനത്തിനും ധമ്ര തുറമുഖത്തിനും ഇടയിൽ ദന ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഭദ്രക് ജില്ലയിലെ ധമാരയും കേന്ദ്രപര ജില്ലയിലെ ഭിതാർകനിക് നാഷണൽ പാർക്കും തമ്മിലുള്ള ദൂരം ഏകദേശം 70 കിലോ മീറ്ററാണ്.
ഇന്ന് രാത്രി മുതൽ കരതൊടൽ പ്രക്രിയ ആരംഭിക്കുമെന്നും ഒക്ടോബർ 25 രാവിലെ വരെ തുടരുമെന്നും പറയുന്നു. കര തൊടുന്ന പ്രക്രിയയിൽ പരമാവധി വേഗക മണിക്കൂറിൽ 120 കിലോ മീറ്റർ ആയിരിക്കുമെന്നാണ് പറയുന്നത്. കരകയറ്റം മിക്കവാറും സാവാധാനത്തിൽ ഉള്ള പ്രക്രിയയാണെന്നും ഇത് സാധാരണയായി 5 - 6 മണിക്കൂർ എടുക്കുമെന്നും ഐ എം ഡി ഡി ജി പറഞ്ഞു.
അതിനാൽ കനത്ത മഴയും കാറ്റും ചുഴലിക്കാറ്റും ഒക്ടോബർ 24 രാത്രിക്കും ഒക്ടോബർ 25 ന് രാവിലെയ്ക്കും ഇടയിലുള്ള കരകയറ്റ സമയത്ത് ഏറ്റവും ഉയർന്ന നിലയിലെത്തും എന്നും എന്നാണ് പറയുന്നത്. ഇന്നലെയാണ് ദാന ചുഴലിക്കാറ്റ് രൂപപ്പെട്ടത്.












Click it and Unblock the Notifications