ദന ചുഴലിക്കാറ്റ്: മുൻകരുതലുമായി ഒഡീഷയും ബംഗാളും;സ്കൂളുകൾ അടച്ചു, ട്രെയിനുകൾ റദ്ദ് ചെയ്തു
ന്യൂഡൽഹി: ഒക്ടോബർ 25ന് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ 120 കിലോ മീറ്റർ വേഗതയിൽ ദന ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ ഒഡീഷയിലും പശ്ചിമബംഗാളിലും 150 ട്രെയിനുകൾ റദ്ദാക്കി. കിഴക്കൻ- മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ദന ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ചുഴലിക്കാറ്റായി മാറുകയും ഒഡീഷ- പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ ഒക്ടോബർ 25 ന് പുലർച്ചെ 120 വരെ വേഗതയിൽ വീശിയടിക്കുമെന്നുമാണ് പറയുന്നത്. മത്സ്യത്തൊഴിലാളികൾ ഒക്ടോബർ 25 വരെ കടലിൽ പോകരുത് എന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

\ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നത സാഹചര്യത്തിൽ ഒഡീഷയിലെ സ്കൂളുകൾ അടച്ചു. ഒഡീഷയിലെ സ്കൂളുകൾക്കും കോളേജുകൾക്കും സർവകലാശാലകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒക്ടോബർ 25 വരെ 14 ജില്ലകളിലും അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ നേതൃത്വത്തിലുള്ള ഒഡീഷ സർക്കാർ ജീവനക്കാർക്കുള്ള അവധി റദ്ദാക്കുകയും തീരദേശ ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശം നൽകുകയും ചെയ്തു..
കേന്ദ്രപാര, ജഗത്സിംഗ്പൂർ, പരി, ബാലസോർ. ഭദ്രക്, ഗഞ്ചം, ഖോർദ ജില്ലകളിൽ പ്രത്യേക ശ്രദ്ധ നൽകി ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സ്, അഗ്നി ശമന സേനാംഗങ്ങൾ എന്നിവയും സജ്ജമായി. ദനയുടെ പശ്ചാത്തലത്തിൽ ബംഗാളിലും അതീവജാഗ്രതയാണ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ബംഗാളിലെ ഏഴ് ജില്ലകളിലെ സ്കൂളുകൾക്ക് ഒക്ടോബർ 26 വരെ അവധി നൽകി. തെക്കൻ 24 പർഗാനസ്, നോർത്ത് 24 പർഗാനസ്, പുർബ മേദിനിപുർ, തീരദേശപ്രദേശങ്ങൾ എന്നിവയ്ക്കെപ്പം പശ്ചിമ മേദിനി പൂർ. ബാങ്കുര, ജാർഗ്രാം, ഹുഗ്ലി തുടങ്ങിയ സമീപ ജില്ലകളിലുമാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളത്.
സൗത്ത് ഈസ്റ്റേൺ റെയിൽ വേ ( എസ് ഇ ആർ ) അധികാരപരിധിയിലൂടെ ഓടുന്ന 150 ലധികം എക്സ്പ്രസ/ പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി.
കൊൽക്കത്ത ആസ്ഥാനമായുള്ള എസ് ഇ ആർ പശ്ചിമ ബംഗാൾ, ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുന്നു.












Click it and Unblock the Notifications