ദന ചുഴലിക്കാറ്റ് എപ്പോൾ, എവിടെ കരതൊടും? ഖത്തറുമായുള്ള ബന്ധം എന്ത്?
ദന ചുഴലിക്കാറ്റിനെക്കുറിച്ചാണ് ഇപ്പോൾ എല്ലായിടത്തും ചർച്ച. എപ്പോഴാണ് എവിടെയാണ് ദന കരതൊടുക എന്നാണ് ഉയർന്നുവരുന്ന ചോദ്യം.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ഒക്ടോബർ 23 ഓടെ ദന ചുഴലിക്കാറ്റായി രൂപപ്പെടുമെന്നും ഒഡീഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിനും ഇടയിൽ ഒക്ടോബർ 24ന് രാത്രി കരയിലെത്തുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ചുഴലിക്കാറ്റിൽ നിന്നുണ്ടാകുന്ന ഏത് സാഹചര്യവും നിയന്ത്രിക്കാൻ പോലീസ് പൂർണ സജ്ജമാണെന്ന് ഒഡീഷ പോലീസ് ഡയറക്ടർ ജനറൽ സുധാൻസു ശേഖർ സദാംഗി പറഞ്ഞു. ഞങ്ങൾ ചുഴലിക്കാറ്റിന്റെ പാത നിരീക്ഷിക്കുകയാണ്. അത് ബംഗ്ലാദേശിനെയോ ഒഡീഷയോ ബാധിക്കുമോ എന്ന് നോക്കുകയാണ്. ഞങ്ങളുടെ പ്രവർത്തനങ്ങൾ അതിന്റെ പാതയെ ആശ്രയിച്ചിരിക്കു. പക്ഷേ തയ്യാറെടുപ്പുകൾ നിലവിൽ നടക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു.

കടലിൽ പോയ മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കാനുള്ള ശ്രമിത്തിലാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഏതൊക്കെ ജില്ലകളെയാണ് ബാധിക്കാൻ സാധ്യതയുള്ളതെന്ന് നാളെയോടെ അറിയാമെന്നും നടപടി അതിനെ ആശ്രയിച്ചിരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ദന ചുഴലിക്കാറ്റുയർത്തുന്ന ഏത് വെല്ലുവിളിയും നേരിടാൻ സംസ്ഥാന സർക്കാർ സജ്ജമാണെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജ്ഹി പറഞ്ഞു.
എൻ ഡി ആർ എഫ്. ഒ ഡി ആർ എഫ്, അഗ്നിശമന സേന എന്നിവയിൽ നിന്നുള്ള ടീമുകളെ സജ്ജീകരിച്ച് അപകട സാധ്യതയുള്ള പ്രദേശങ്ങൾ
പൂർണമായും ഒഴിപ്പിക്കുന്നതിന് സർക്കാർ ഒരു പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. കേന്ദ്രപ, ബാലസോർ. ഭദ്രക് തുടങ്ങിയ ജില്ലകൾ ചുഴലിക്കാറ്റ് ഏറ്റും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളാണെന്നാണ് സൂചന.
ഒക്ടോബർ 24 ന് പുരി ഖുർദ, ഗഞ്ചം, ജഗത്സിംഗ് പൂർ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കൊപ്പം 7 മുതൽ 20 സെന്റി മീറ്റർ വരെ കനത്ത മഴയ്ക്കും 20 സെന്റി മീറ്ററിൽ കൂടുതൽ ശക്തമായി മഴയ്ക്കും സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് അടുത്തുവരുന്നതിനാൽ ഒഡീഷയിസെ 14 ജില്ലകളിലെ സ്കൂളുകൾക്കും ഒക്ടോബർ 23 മുതൽ ഒക്ടോബർ 25 വരെ അവധിയായിരിക്കും
അതേ സമയം. ഈ ചുഴലിക്കാറ്റിന് ദന എന്ന പേര് നൽകിയിരിക്കുന്നത് ഖത്തറാണ്. പ്രദേശിക വാക്കുകളോ പേരുകളോ ഉപയോഗിച്ചാണ് പേരിടുന്നത്. നമ്പറുകളും ടെക്നിക്കൽ പേരുകളോ ഓർത്തിരിക്കുന്നതിനെക്കാളും പേരുകൾ എളുപ്പത്തിൽ ആളുകൾക്ക് ഓർത്തിരിക്കാൻ സാധിക്കും.












Click it and Unblock the Notifications