Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാന്‍സ് ബാറുകള്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എയുടെ സമരം

പനാജി: ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനായി ഡാന്‍സ് ബാറുകള്‍ പ്രവര്‍ത്തിക്കുന്ന ഗോവയില്‍ അതിനെതിരെ ഒരു എംഎല്‍എയുടെ നിരാഹാര സമരം. കലംഗൂട് എം.എല്‍.എയായ മൈക്കിള്‍ ലോബൊയാണ് സംസ്ഥാനത്തിന്റെ ടൂറിസ്റ്റ് വ്യവസായത്തിന് തിരിച്ചടിയേകുന്ന തരത്തില്‍ സമരം ആരംഭിച്ചിരിക്കുന്നത്. കലാംഗുത് ബാഗാ ബീച്ചില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഡാന്‍സ് ബാറുകള്‍ അടച്ചു പൂട്ടണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

ഡാന്‍സ് ബാറുകള്‍ സ്ത്രീകളുടെ ജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്നതായി എംഎല്‍എ ആരോപിച്ചു. മാത്രമല്ല, പ്രദേശത്തെ പെണ്‍കുട്ടികള്‍ വേശ്യാവൃത്തിയിലേക്ക് ആകര്‍ഷിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാറുകള്‍ എത്രയും പെട്ടെന്ന് പൂട്ടയില്ലെങ്കില്‍ കൂടുതല്‍ സമര പരിപാടികളിലേക്ക് കടക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

bar-dancers

എംഎല്‍എയുടെ അനുയായികള്‍ ഈ വിഷയത്തില്‍ നേരത്തെ തന്നെ പ്രത്യക്ഷ സമരത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നാല് ഡാന്‍സ് ബാറുകള്‍ പൂട്ടുകയും ചെയ്തു. ശേഷിക്കുന്ന മൂന്നു ബാറുകള്‍ കൂടി അടയ്ക്കുന്നതുവരെ സമരം നടത്താനാണ് തീരുമാനമെന്ന് മൈക്കിള്‍ ലോബൊ പറഞ്ഞു. ഇതില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദഹം വ്യക്തമാക്കി.

ബാറുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ തടസ്സമില്ല, എന്നാല്‍ നിയമാനുസൃതമായിരിക്കണമെന്നുമാത്രം. ഡാന്‍സ് ബാറുകള്‍ അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് എംഎല്‍ എ പറഞ്ഞു. ബാറുകള്‍ പൂട്ടിക്കുമെന്ന് മുഖ്യമന്ത്രി വാക്കു തന്നിട്ടുണ്ട്. എന്നാല്‍ അത് പ്രാബല്യത്തില്‍ വരുന്നതുവരെ സമരം തുടരാനാണ് മൈക്കിള്‍ ലോബൊയുടെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+