'അങ്ങിനെയൊന്നും ചെയ്തിട്ടില്ല'; ആരാധകര്‍ക്കൊപ്പമുള്ള കാര്യങ്ങള്‍ നിഷേധിച്ച് രാധേ മാ
മുംബൈ: ആരാധകര്‍ക്കൊപ്പം ഡാന്‍സ്‌ചെയ്യുകയും മറ്റുകാര്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്‌തെന്ന ആരോപണങ്ങള്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം രാധേ മാ നിഷേധിച്ചു. ആരോപണങ്ങള്‍ ഉയര്‍ന്നതിനുശേഷം ഇതാദ്യമായാണ് അവര്‍ നിഷേധിക്കുന്നത്. നേരത്തെ മാധ്യമങ്ങള്‍ സമീപിച്ചപ്പോള്‍ മറുപടി പറയാന്‍ അവര്‍ ഒരുക്കമായിരുന്നില്ല.
എല്ലാ ആരോപണത്തെക്കുറിച്ചും വിശദമായ അന്വേഷണം നടക്കട്ടെയെന്നാണ് രാധേ മാ പറയുന്നത്. തനിക്ക് ഒന്നും ഒളിച്ചുവെക്കാനില്ല. പോലീസുമായി സഹകരിക്കും. പോലീസിലും തനിക്ക് ഭക്തന്മാരുണ്ട്. അതുകൊണ്ടുതന്നെ അന്വേഷണത്തില്‍ നിന്നും ഒളിച്ചോടില്ല. താന്‍ ഒളിവിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അവര്‍ പറഞ്ഞു.

തനിക്കെതിരെ സ്ത്രീധന പരാതി നല്‍കിയ യുവതി പാവപ്പെട്ടവരാണ്. അവരെക്കുറിച്ച് തനിക്ക് മോശമായൊന്നും പറയാനില്ല. സ്ത്രീധന വിഷയത്തില്‍ തന്റെ പേര് വലിച്ചിഴച്ചത് തെറ്റിദ്ധാരണ മൂലമാകാം. താന്‍ വലിയ പണക്കാരിയാണെന്നാണ് അവര്‍ ധരിച്ചിരിക്കുന്നത്. തന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് ആര്‍ക്കും അന്വേഷിക്കാവുന്നതാണെന്നും അവര്‍ പറഞ്ഞു.
തന്റെ ബന്ധുക്കള്‍ ആരും തന്നെ തനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. തനിക്ക് രണ്ടുമക്കളുണ്ടെന്നും രാധേ മാ വെളിപ്പെടുത്തി ഒരാള്‍ തായ്‌ലന്‍ഡില്‍ സിനിമാ ഷൂട്ടിങ്ങിലാണ്. തന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടവരെക്കുറിച്ചുള്ള പരാതി താന്‍ നേരിട്ട് ദൈവവുമായി കൈകാര്യം ചെയ്യുമെന്നാണ് രാധേ മാ പറയുന്നത്.












Click it and Unblock the Notifications