ദണ്ഡേവാഡ, പതിറ്റാണ്ടുകളായി മാവോയിസ്റ്റുകളുടെ സ്വാധീന മേഖല; 2021 ൽ കൊല്ലപ്പെട്ടത് 22 പേർ
ദില്ലി: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ കുഴി ബോംബ് ആക്രമണത്തിൽ 10 പോലീസുകാരാണ് ഇന്ന് കൊല്ലപ്പെട്ടത്. പ്രശ്ന ബാധിത മേഖലയായ ദണ്ഡേവാദയിലെ ബസത്റിൽ ആറൻപൂർ പോലീസ് സ്റ്റേഷന് സമീപമായിരുന്നു ആക്രമണം.
മാവോയിസ്റ്റുകൾക്ക് ശക്തമായ സ്വാധീനമുള്ള മേഖലയാണ് ദണ്ഡേവാഡ. ഇവിടെ മുൻപും നിരവധി മാവോയിസ്റ്റ് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്, ഗ്രാമവാസികളും സുരക്ഷ ഉദ്യോഗസ്ഥരും അടക്കം നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

പ്രധാന ആക്രമണങ്ങൾ ഏതൊക്കെയെന്ന് നോക്കാം-
ഏപ്രിൽ 2021-ബീജാപൂർ, സുക്മ ജില്ല അതിർത്തിയിലെ ടെറം കാടുകളിൽ നക്സലുകളുമായുള്ള ഏറ്റുമുട്ടലിൽ 22 സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊ്ലപ്പെട്ടത്.
മാർച്ച് 2018-സുക്മ ജില്ലയിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ ഒമ്പത് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
ഫെബ്രുവരി 18, 2018- സുക്മയിലെ ഭേജ്ജിയിൽ നക്സലുകളുമായുള്ള ഏറ്റുമുട്ടലിൽ ഛത്തീസ്ഗഡ് പോലീസിലെ രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
ഏപ്രിൽ 24, 2017- സുക്മയിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ 24 സി ആർ പി എഫ് ജവാന്മാർ കൊല്ലപ്പെട്ടു.
മാർച്ച് 12, 2017- സുക്മയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 12 സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ടു
മാർച്ച് 11, 2014-സുകുമയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
ഫെബ്രുവരി 28, 2014: ദന്തേവാഡ ജില്ലയിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ ആറ് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
മേയ് 25, 2013- ദർഭ താഴ്‌വരയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഛത്തീസ്ഗഡ് മന്ത്രി മഹേന്ദ്ര കർമ ഉൾപ്പെടെ 25 കോൺഗ്രസ് നേതാക്കൾ കൊല്ലപ്പെട്ടു.
ജൂൺ 29,2010- നാരായൺപൂർ ജില്ലയിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ 16 സി ആർ പിഎഫ് ജവാൻമാരാണ് കൊല്ലപ്പെട്ടത്.
മെയ് 28, 2010-ബീജാപൂർ ജില്ലയിൽ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന് നേർക്കുള്ള മാവോയിസ്റ്റ് ആക്രമണത്തിൽ 8 സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ടു
ഏപ്രിൽ 6, 2010-ദന്തേവാഡയിലെ ആംബുഷിൽ നടന്ന മാവോവാദി ആക്രമണത്തിൽ 75 സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ടു
സെപ്റ്റംർ 4,2009-ബിജപൂർ ജില്ലയിലെ 4 ഗ്രാമവാസികളെ മാവോയിസ്റ്റുകൾ വധിച്ചു.
ജുലൈ 27, 2009- നക്സലുകൾ നടത്തിയ കുഴി ബോംബ് ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു
ജുലൈ 18,2009- ബസ്താർ ജില്ലയിൽ നക്സലുകൾ ഗ്രാമവാസികളെ കൊലപ്പെടുത്തി.












Click it and Unblock the Notifications