കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്നേ ഗാന്ധിജി പറഞ്ഞു, കോണ്‍ഗ്രസ് പിരിച്ചുവിടാന്‍; കോണ്‍ഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച് മോദി

Google Oneindia Malayalam News

Recommended Video

cmsvideo
അന്നേ ഗാന്ധിജി പറഞ്ഞു, കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ | Oneindia Malayalam

ദില്ലി: കോണ്‍ഗ്രസിനെതിരെ ശക്തമായി കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജി കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് മോദി പറഞ്ഞു. ഗാന്ധിജിയുടെ എല്ലാ ആദര്‍ശങ്ങളും കൈയ്യൊഴിഞ്ഞവരാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വം. ഗാന്ധിജി തടയാന്‍ ആവശ്യപ്പെട്ടത് എന്താണോ അതെല്ലാം കോണ്‍ഗ്രസ് ഭരണത്തില്‍ നടന്നുവെന്നും മോദി തന്റെ ബ്ലോഗിലെഴുതി.

സ്വാതന്ത്ര്യസമരകാലത്ത് 1930ല്‍ നടന്ന ചരിത്ര പ്രസിദ്ധമായ ദണ്ഡിയാത്രയുടെ വാര്‍ഷികത്തോടനുബന്ധിച്ചാണ് മോദിയുടെ ബ്ലോഗ് കുറിപ്പ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അഹ്മദാബാദില്‍ ചേരുന്ന വേളയില്‍ കൂടിയാണ് മോദി കോണ്‍ഗ്രസിനെയും നേതാക്കളെയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്.....

ഗാന്ധിയന്‍ ചിന്താരീതിക്ക് വിരുദ്ധം

ഗാന്ധിയന്‍ ചിന്താരീതിക്ക് വിരുദ്ധം

ഗാന്ധിയന്‍ ചിന്താരീതിക്ക് വിരുദ്ധമാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരമെന്ന് മോദി പറഞ്ഞു. ദണ്ഡി മാര്‍ച്ചിന്റെ എല്ലാ ആസൂത്രണവും നടത്തിയത് സര്‍ദാര്‍ പട്ടേല്‍ ആയിരുന്നുവെന്നും മോദി പറയുന്നു. സര്‍ദാര്‍ പട്ടേലിനെ സ്വാതന്ത്ര്യ സമരകാലത്തെ പ്രമുഖ നേതാവായി ചിത്രീകരിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് ചെയ്യുന്നത്

കോണ്‍ഗ്രസ് ചെയ്യുന്നത്

അസമത്വത്തിലും ജാതി വിവേചനത്തിലും ഗാന്ധിജി വിശ്വസിച്ചിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് ചെയ്യുന്നത് സമൂഹത്തെ ഭിന്നിപ്പിക്കുകയാണ്. ജാതി കലാപങ്ങളും ദളിതുകള്‍ക്കെതിരായ ആക്രമണങ്ങളും നടന്നത് കോണ്‍ഗ്രസ് ഭരണത്തിലാണെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസ് പിരിച്ചുവിടണം

കോണ്‍ഗ്രസ് പിരിച്ചുവിടണം

കോണ്‍ഗ്രസിന്റെ സംസ്‌കാരം ഗാന്ധിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധി ആവശ്യപ്പെട്ടത്. പ്രത്യേകിച്ചും 1947ന് ശേഷം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധി അഭിപ്രായപ്പെട്ടതെന്നും മോദി പറഞ്ഞു.

ഗാന്ധി പറഞ്ഞിട്ടുണ്ട്...

ഗാന്ധി പറഞ്ഞിട്ടുണ്ട്...

ദുര്‍ഭരണവും അഴിമതിയും ഒരുമിച്ചാണ് നീങ്ങുകയെന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. എന്റെ സര്‍ക്കാര്‍ അഴിമതി ഇല്ലാതാക്കാന്‍ എല്ലാം ചെയ്തു. കോണ്‍ഗ്രസ് ഭരണത്തിലെ അഴിമതി രാജ്യം കണ്ടതാണ്. ഓരോ മേഖലയിലും കോണ്‍ഗ്രസ് അഴിമതി നടത്തിയിട്ടുണ്ട്. പ്രതിരോധം, ടെലികോം, ജലസേചനം, കായികം, കാര്‍ഷികം, ഗ്രാമീണ വികസനം തുടങ്ങി എല്ലാ മേഖലിയലും അഴിമതി നടത്തിയെന്നും മോദി കുറ്റപ്പെടുത്തി.

 ആഡംബര ജീവിതം

ആഡംബര ജീവിതം

ആഡംബര ജീവിതമാണ് കോണ്‍ഗ്രസുകാര്‍ നയിച്ചത്. സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ നിറയ്ക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചത്. കുടുംബ വാഴ്ച ഗാന്ധി എതിര്‍ത്തതാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ നടക്കുന്നത് കുടുംബ വാഴ്ചയാണെന്നും മോദി പറഞ്ഞു.

 അടിയന്തരവാസ്ഥ പ്രഖ്യാപിച്ചവര്‍

അടിയന്തരവാസ്ഥ പ്രഖ്യാപിച്ചവര്‍

രാജ്യത്ത് അടിയന്തരവാസ്ഥ പ്രഖ്യാപിച്ചവര്‍ കോണ്‍ഗ്രസാണ്. ജനാധിപത്യ മൂല്യങ്ങള്‍ നശിപ്പിച്ചായിരുന്നു പ്രഖ്യാപനം. ആര്‍ട്ടിക്കിള്‍ 356 ദുരുപയോഗം ചെയ്തു. കോണ്‍ഗ്രസിന് ജനാധിപത്യമൂല്യമില്ലെന്നും 1975ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനം പരാമര്‍ശിച്ച് മോദി പറഞ്ഞു.

 ഗാന്ധിജി ആഗ്രഹിച്ച പോലുള്ള ഭരണം

ഗാന്ധിജി ആഗ്രഹിച്ച പോലുള്ള ഭരണം

ഇന്ന് രാജ്യത്ത് ഗാന്ധിജി ആഗ്രഹിച്ച പോലുള്ള ഭരണം നടത്തുന്ന സര്‍ക്കാരുണ്ട്. കോണ്‍ഗ്രസ് സംസ്‌കാരത്തില്‍ നിന്ന് രാജ്യത്തെ രക്ഷിച്ച് ഗാന്ധിജിയുടെ സ്വപ്‌നങ്ങള്‍ നിറവേറ്റുമെന്നും മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അഹ്മദാബാദില്‍ ചേരവെയാണ് മോദിയുടെ കുറിപ്പ് പുറത്തുവന്നത്.

അവിവാഹിതയായ ഗര്‍ഭിണി യുട്യൂബ് വീഡിയോ കണ്ട് പ്രസവിച്ചു; അമ്മയും കുഞ്ഞും മരിച്ചു!!അവിവാഹിതയായ ഗര്‍ഭിണി യുട്യൂബ് വീഡിയോ കണ്ട് പ്രസവിച്ചു; അമ്മയും കുഞ്ഞും മരിച്ചു!!

ബിജെപി തകര്‍ന്നടിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്; മൂന്ന് ശക്തികള്‍ മോദിക്കെതിരെ, അനുകൂല ഘടകങ്ങള്‍ രണ്ട്ബിജെപി തകര്‍ന്നടിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്; മൂന്ന് ശക്തികള്‍ മോദിക്കെതിരെ, അനുകൂല ഘടകങ്ങള്‍ രണ്ട്

English summary
"Gandhi Ji Wanted Congress Disbanded": PM Blogs As Party Meets In Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X