Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാം വയസിൽ ലൈംഗിക അതിക്രമം നേരിട്ടു, സിനിമയിൽ കാസ്റ്റിംഗ് കൗച്ചും; വെളിപ്പെടുത്തലുമായി ദംഗൽ താരം

മുംബൈ: മൂന്നാം വയസില്‍ തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തി ദംഗല്‍ താരം ഫാത്തിമ സന ഷെയ്ഖ് രംഗത്ത്. സിനിമ മേഖലയിലെ ലിംഗപരമായ വിവേചനത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയാണ് കുട്ടിക്കാലത്ത് തനിക്ക് നേരിട്ട അനുഭവം താരം വെളിപ്പെടുത്തിയത് . കൂടാതെ സിനിമയിൽ തനിക്ക് നേരിട്ട കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും താരം തുറന്നു പറഞ്ഞു.

മൂന്നാം വയസില്‍

മൂന്നാം വയസില്‍

ആദ്യമായി ഞാന്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നത് മൂന്നാമത്തെ വയസിയാണെന്ന് സന ഷെയ്ഖ് പറയുന്നു. ലൈംഗിക അതിക്രമത്തെ ഒരു കളങ്കമായി കരുതുന്നതിനാല്‍ ഇക്കാര്യം തുറന്നുപറയാന്‍ പലരും മടിക്കുന്നെന്ന് സന അഭമുഖത്തില്‍ പറഞ്ഞു.

പണ്ട് പറയാറുള്ളത്

പണ്ട് പറയാറുള്ളത്

ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ ആളുകള്‍ എന്തു വിചാരിക്കുമെന്നാണ് പലരും പണ്ട് പറയാറുള്ളത്. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ മാറി ചിന്തിക്കുന്നുണ്ടെന്നും ഫാത്തിമ പറഞ്ഞു.

 കാസ്റ്റിംഗ് കൗച്ച്

കാസ്റ്റിംഗ് കൗച്ച്

കരിയറിന്റെ തുടക്കത്തില്‍ തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ നേരിട്ടെന്നും താരം വെളിപ്പെടുത്തി. കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ ചിലരുടെ ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങണമെന്നാണ് തന്നോട് പലരും പറഞ്ഞിരുന്നതെന്ന് താരം പറയുന്നു.

പ്രോജക്ടുകള്‍ നഷ്ടമായി

പ്രോജക്ടുകള്‍ നഷ്ടമായി

നല്ല പ്രോജക്ടുകള്‍ ലഭിക്കാന്‍ ഇത് മാത്രമാണ് വഴി എന്ന രീതിയിലാണ് പലരും സമീപിച്ചിരുന്നത്. എന്നാല്‍ താന്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് പല പ്രോജക്ടുകളും തനിക്ക് നഷ്ടപ്പെട്ടെന്നും സന വെളിപ്പെടുത്തി.

Recommended Video

cmsvideo
    mia khalifa about assault from industry | Oneindia Malayalam
    നായിക അരങ്ങേറ്റം

    നായിക അരങ്ങേറ്റം

    കമലഹാസന്‍ ചിത്രം പാച്ചി 420 എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായാണ് ഫാത്തിമ സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. അമീര്‍ ഖാന്‍ ചിത്രമായ ദംഗലിലൂടെ ന്ായികയായി എത്തുന്നത്. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിലും സു്പരധാനമായ വേഷത്തില്‍ ഫാത്തിമ എത്തിയിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+