കോലിയെ കാണാന്‍ ഡാനിയേല എത്തി; ചിത്രങ്ങൾ ട്വിറ്ററിൽ
ലണ്ടന്‍: പ്രണയാഭ്യര്‍ഥനയ്ക്ക് ശേഷം വിരാട് കോലിയെ കാണാന്‍ വേണ്ടി ഡാനിയേല വ്യാറ്റ് എത്തി. ഇംഗ്ലണ്ട് പര്യടനം നടത്തുന്ന വിരാട് കോലിയെ കാണാനായി ഇംഗ്ലണ്ടിന്റെ വനിതാ താരം ഡാനിയേല ഇന്ത്യന്‍ ക്യാംപിലെത്തുകയായിരുന്നു. ജൂലൈ രണ്ടിനാണ് കോലിയെ കാണാന്‍ ഡാനിയേല എത്തിയത്. ഡാനിയേല വ്യാറ്റിന്റെ സഹോദരന് മാത്യു വ്യാറ്റാണ് ഇരുവരും ഒരുമിച്ചുളള ചിത്രങ്ങള്‍ പുറത്തുവിട്ടത്.
ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീം അംഗമായ ഡാനിയേല വ്യാറ്റ് കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് കോലിയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. ലോകകപ്പ് സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 44 പന്തില്‍ 72 റണ്‍സെടുത്ത കോലിയുടെ പ്രകടനമാണ് വ്യാറ്റിനെ കോലി ഫാനാക്കിയത്. കോലി എന്നെ വിവാഹം ചെയ്യൂ എന്നായിരുന്നു മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റായ ട്വിറ്ററിലൂടെ വ്യാറ്റിന്റെ അഭ്യര്‍ഥന.

ഇരുപത്തഞ്ചായിരം ഫോളോവേഴ്സുണ്ടായിരുന്ന വ്യാറ്റ് ഈ ഒരൊറ്റ ട്വീറ്റോടെ താരമായി. ഓരോ ദിവസവും ആയിരക്കണക്കിന് പേര് പുതുതായി വ്യാറ്റിനെ പിന്തുടരാന് തുടങ്ങി. എന്തായാലും തല്ക്കാലം കോലിക്ക് കല്യാണം വേണ്ട എന്നായിരുന്നു വീട്ടുകാരുടെ തീരുമാനം. ഡാനിയേല വ്യാറ്റിന്റെ ചങ്ക് തകര്‍ന്നെങ്കിലും ഇന്ത്യയിലെ ആരാധികമാര്‍ക്ക് ഇത് സന്തോഷവാര്‍ത്തയായി.
ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ടീം ഇന്ത്യ ജൂലൈ രണ്ടിന് ഡെര്‍ബിഷെയറിനെതിരെ കളിച്ചിരുന്നു. ഈ കളി കാണാനാണ് വ്യാറ്റ് എത്തിയത്. ഇവര്‍ക്ക് വേണമെങ്കില്‍ നല്ല പങ്കാളികളാകാം എന്ന് അടിക്കുറിപ്പോടെ മാത്യു വ്യാറ്റ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ കോലിയും വ്യാറ്റും എന്താണ് സംസാരിച്ചതെന്ന് മാത്യു പുറത്തുവിട്ടില്ല.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications