കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ധുക്കളെ നേതൃത്വമേല്‍പ്പിച്ച് മായാവതി; ഭാവി കണ്ടു നീക്കങ്ങള്‍, ഡാനിഷ് അലി കക്ഷിനേതാവ്

Google Oneindia Malayalam News

ദില്ലി: മായാവതി നേതൃത്വം നല്‍കുന്ന ബിഎസ്പിയില്‍ സമൂല മാറ്റങ്ങള്‍. മായാവതിയുടെ കുടുംബാംഗങ്ങളെ പാര്‍ട്ടിയുടെ പ്രധാന പദവിയിലേക്ക് ഉയര്‍ത്തി. കൂടാതെ ജെഡിഎസ്സില്‍ നിന്ന് രാജിവെച്ച് ബിഎസ്പിയില്‍ ചേര്‍ന്ന ഡാനിഷ് അലിയെ ലോക്‌സഭയിലെ പാര്‍ട്ടിയുടെ കക്ഷിനേതാവായും തിരഞ്ഞെടുത്തു. ലഖ്‌നൗവില്‍ വിളിച്ചുചേര്‍ത്ത പാര്‍ട്ടി ദേശീയ പ്രതിനിധി യോഗത്തിലാണ് നിര്‍ണയാക തീരുമാനങ്ങള്‍.

ബിഎസ്പിയുടെ എംപിമാര്‍, എംഎല്‍എമാര്‍, മുഴുവന്‍ സംസ്ഥാനങ്ങളിലെയും പ്രധാന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് മയാവതി സുപ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. 24കാരനായ അനന്തരവനെ ദേശീയ കോ ഓഡിനേറ്ററായി നിയമിച്ചതും ശ്രദ്ധേയമായി. യുപിയില്‍ അടുത്തുവരുന്ന ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മായാവതിയുടെ നീക്കങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.....

ജെഡിഎസ്സിലെ പ്രധാനി... ഇപ്പോള്‍...

ജെഡിഎസ്സിലെ പ്രധാനി... ഇപ്പോള്‍...

ജെഡിഎസ് നേതാവും കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമയുടെയും ദേവഗൗഡയുടെയും അടുത്ത സഹായിയുമായിരുന്നു ഡാനിഷ് അലി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇദ്ദേഹം ദേവഗൗഡയുടെ അനുമതിയോടെ ബിഎസ്പിയില്‍ ചേര്‍ന്നത്. കര്‍ണാടകയിലെ സഖ്യസര്‍ക്കാര്‍ രൂപീകരണത്തിലും ഡാനിഷ് അലി മുഖ്യ പങ്ക് വഹിച്ചിരുന്നു.

 മായാവതിയുടെ സഹോദരന്‍ ദേശീയ നേതാവ്

മായാവതിയുടെ സഹോദരന്‍ ദേശീയ നേതാവ്

മായാവതിയുടെ സഹോദരന്‍ ആനന്ദ് കുമാറിനെ ബിഎസ്പിയുടെ ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചു. നേരത്തെ ഇദ്ദേഹം ഈ പദവി വഹിച്ചിരുന്നെങ്കിലും കുടുംബ വാഴ്ച ആരോപണത്തെ തുടര്‍ന്ന് മായാവതി പുറത്താക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും നിയമിച്ചിരിക്കുകയാണ്. 24കാരനായ അനന്തരവന്‍ ആകാശ് ആനന്ദിനെ ദേശീയ കോ ഓഡിനേറ്ററായിക്കുകയും ചെയ്തു.

 യുവാക്കളെ അടുപ്പിക്കാന്‍

യുവാക്കളെ അടുപ്പിക്കാന്‍

ദേശീയ കോ ഓഡിനേറ്റര്‍മാരായി രണ്ടു പേരുണ്ട്. ആകാശ് ആനന്ദിന് പുറമെ മുന്‍ വൈസ് പ്രസിഡന്റ് രാംജി ഗൗതമും കോ ഓഡിനേറ്ററാകും. ഉത്തര്‍ പ്രദേശില്‍ 12 നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. യുവാക്കളെ പാര്‍ട്ടിയുമായി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആകാശ് ആനന്ദിനെ ദേശീയ നേതാവാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 മായാവതിക്ക് ശേഷം ആകാശ്

മായാവതിക്ക് ശേഷം ആകാശ്

മായാവതിക്ക് ശേഷം ദേശീയ അധ്യക്ഷ പദവിയിലെത്താന്‍ സാധ്യത കല്‍പ്പിക്കുന്ന യുവ നേതാവാണ് ആകാശ് ആനന്ദ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയുടെ താര പ്രചാരകരില്‍ ആകാശുമുണ്ടായിരുന്നു. ഭാവിയില്‍ ആകാശായിരിക്കും ബിഎസ്പിയെ നയിക്കുക എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സമ്മതിക്കുന്നു.

എംബിഎ ബിരുദധാരി

എംബിഎ ബിരുദധാരി

ലണ്ടനില്‍ നിന്ന് എംബിഎ ബിരുദം നേടിയ വ്യക്തിയാണ് ആകാശ് ആനന്ദ്. 2016ല്‍ സഹാറന്‍പൂരില്‍ മായാവതിക്കൊപ്പം പൊതുവേദിയിലെത്തിയപ്പോഴാണ് ആകാശിന്റെ ചിത്രം ആദ്യം മാധ്യമങ്ങളില്‍ നിറഞ്ഞത്. 2017ല്‍ മീററ്റിലെ റാലിയിലും അദ്ദേഹം മായാവതിക്കൊപ്പം പങ്കെടുത്തിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ മായാവതിയുടെ ജന്മദിനാഘോഷത്തിലും തിളങ്ങിനിന്നത് ആകാശായിരുന്നു.

പാസ്വാനെ കാണാനില്ല? കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം, പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണം!!പാസ്വാനെ കാണാനില്ല? കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം, പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണം!!

English summary
Danish Ali Appointed BSP Leader in LS; Maya's relatives Takes Over party's Main Post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X