പോണ്‍ സൈറ്റില്‍ പോലും കിട്ടില്ല ബലാത്സംഗ വീഡിയോ... പക്ഷേ ഇന്ത്യയില്‍ സുലഭം; ആര്‍ഷ ഭാരതം
ഉത്തർ പ്രദേശിൽ നിന്നുള്ള സംഭവങ്ങളാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്
ദില്ലി: അശ്ലീല വെബ്‌സൈറ്റുകളില്‍ പലതരത്തിലുള്ള അശ്ലീല ദൃശ്യങ്ങള്‍ ലഭ്യമാണ്. ഓരോരുത്തരുടേയും താത്പര്യത്തിനനുസരിച്ചുള്ളവപ്രത്യേക വിഭാഗങ്ങളില് തന്നെ ഉണ്ടാകും. എന്നാല്‍ അതില്‍ ഒരിക്കലും ബലാത്സംഗത്തിന്റെ യഥാര്‍ത്ഥ വീഡിയോകള്‍ ഉണ്ടാവില്ല.
ലോകത്തെ ഏത് പോണ്‍ സൈറ്റിലും ഇത് ഇങ്ങനെ തന്നെ ആയിരിക്കും. അതിപ്പോള്‍ പോണ്‍ ഹബ്ബോ, എക്‌സ് ഹാംസ്റ്ററോ ഏതും ആയിക്കൊള്ളട്ടെ. അവര്‍ പോലും ഇത്തരം കാര്യങ്ങളില്‍ ഒരു മിനിമം മര്യാദ പുലര്‍ത്തുന്നുണ്ട്.
എന്നാല്‍ ആര്‍ഷ ഭാരത സംസ്‌കാരത്തില്‍ ഊറ്റം കൊള്ളുന്ന ഇന്ത്യയില്‍ ഇത്തരം വീഡിയോകള്‍ സുലഭമാണ്. പണം കൊടുത്താല്‍ എത്ര വേണമെങ്കിലും കിട്ടും ആര്‍ഷ ഭാരത ബലാത്സംഗ വീഡിയോകള്‍...

അതിക്രൂരം
ഒരു വ്യക്തിയുടെ മേല്‍ ശാരീരികവും മാനസികവും സാമൂഹ്യവും ആയി നടത്തപ്പെടുന്ന ആക്രമണമാണ് ബലാത്സംഗം. പലരും അതിന്റെ ആഘാതത്തില്‍ നിന്ന് മോചിപ്പിക്കപ്പെടാറ് പോലും ഇല്ല.

അശ്ലീല സൈറ്റുകളില്‍ പോലും
ബലാത്സംഗം വളരെ മൃഗീയമായ ഒരു കുറ്റകൃത്യമാണ്. അതില്‍ ഇരയാക്കപ്പെടുന്നവരോടുള്ള സഹതാപം കൂടിയാണ് അശ്ലീല സൈറ്റുകളില്‍ പോലും അത്തരം വീഡിയോകള്‍ ഒഴിവാക്കപ്പെടുന്നത്. ഇത് സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉണ്ട്.

ഇന്ത്യയില്‍ സുലഭം
അശ്ലീല വെബ്‌സൈറ്റുകളില്‍ ലഭ്യമല്ലെങ്കിലും ബലാത്സംഗത്തിന്റെ വീഡിയോകള്‍ ഇന്ത്യയില്‍ സുലഭമാണ്. പ്രത്യേകിച്ചും ഉത്തര്‍ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍.

ഒരു ചായയുടെ വില
ഇരുപത് രൂപ മുതല്‍ ഇത്തരം വീഡിയകള്‍ ലഭ്യമാണ് എന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുപത് മുതല്‍ ഇരുനൂറ് രൂപ വരെയാണത്രെ ഓരോ വീഡിയോയുടേയും വില.

ഭീഷണിപ്പെടുത്താന്‍
മാര്‍ക്കറ്റില്‍ വിറ്റ് പണം ഉണ്ടാക്കാന്‍ വേണ്ടിയല്ല പലപ്പോഴും ഇത്തരം വീഡിയോകള്‍ എടുക്കുന്നത്. ബലാത്സംഗത്തിന് ശേഷം ഇരകള്‍ പരാതിയുമായി രംഗത്ത് വരാതിരിക്കാന്‍ ഭീഷണിപ്പെടുത്തുന്നതിന് വേണ്ടിയാണ്. എന്നാല്‍ ഇത് ഏതെങ്കിലും വിധത്തില്‍ പുറത്തെത്തുകയും ചെയ്യും.

പറ്റിക്കപ്പെടുന്നവര്‍
ബലാത്സംഗം ചെയ്തവര്‍ പോലും അറിയാതേയും ഈ വീഡിയോകള്‍ പുറത്തെത്താറുണ്ട്. മൊബൈല്‍ ഷോപ്പുകളില്‍ ഫോണ്‍ നന്നാക്കാന്‍ ഏല്‍പിക്കുന്ന സന്ദര്‍ഭങ്ങളിലാണ് മിക്കപ്പോഴും ഇവ ചോരുന്നത്.

എന്താണ് അവസ്ഥ
ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ തന്നെ അവര്‍ മാനസികവും ശാരീരികവും ആയി തകര്‍ന്നിട്ടുണ്ടാലവും. അതിന് ശേഷം ഈ വീഡിയോകള്‍ കൂടി പ്രചരിക്കപ്പെടുമ്പോള്‍ ആ പെണ്‍കുട്ടികളുടെ അവസ്ഥ എന്താകും? ഭൂരിപക്ഷം പേരും ഇത് താങ്ങാനാവാതെ ാത്മഹത്യയില് അഭയം പ്രാപിക്കും.

വൃത്തികെട്ട മാനസികാവസ്ഥ
രതി എന്നത് പരസ്പര സ്‌നേഹത്തോടെ നിര്‍വ്വഹിക്കേണ്ട ഒരു കാര്യമാണ്. ഒരു പരസ്പര ബഹുമാനവും ഇല്ലാതെയുളള ക്രൂരമായ ആക്രമണമാണ് ബലാത്സംഗം. അപ്പോള്‍ ആ ബലാത്സംഗ ദൃശ്യങ്ങള്‍ കണ്ട് രസിക്കുന്നവരുടെ മാനസികാവസ്ഥ എത്ര വൃത്തികെട്ടതായിരിക്കും.

വാര്‍ത്തകള്‍
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ ബലാത്സംഗ വീഡിയോകള്‍ വില്‍ക്കപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് പലപ്പോഴും വാര്‍ത്തകളും വന്നിട്ടുണ്ട്. പക്ഷേ ഒരു നടപടിയും പിന്നീട് ഉണ്ടായില്ല.

അല്‍ ജസീറ
ലോകത്തെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്ന മാധ്യമങ്ങളില്‍ ഒന്നാണ് അല്‍ ജസീറ. ഇപ്പോള്‍ അല്‍ജസീറയിലും ഇന്ത്യയിലെ ബലാത്സംഗ വീഡിയോ വില്‍പനയുടെ വാര്‍ത്ത വന്നിരിക്കുന്നു. ആര്‍ഷഭാരതത്തിന് നന്നായി അഭിമാനിക്കാം.....












Click it and Unblock the Notifications