കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാന നിമിഷം വരെ ജോലിയിൽ, ഒരു കുടുംബംപോലെ, വെളിപ്പെടുത്തലുമായി തൽവാർ ദമ്പതിമാർ

നാലു വർഷം ജയിൽ തടവറയിൽ കഴിഞ്ഞ ഇവർ ഇന്നലെയാണ് പുറത്തിറങ്ങിയത്.

  • By Ankitha
Google Oneindia Malayalam News

ഗാസിയാബാദ്: മകൾ അരുഷിയുടേയും വീട്ടുജോലിക്കാരന്റേയും മരണത്തിൽ കുറ്റക്കാരാണെന്ന് ആരോപിച്ച് നാലു വർഷം ജയിലിൽ കഴിഞ്ഞ തൽവാർ ദമ്പതിമാരെ കണ്ണീരോടെ സഹതടവുകാർ യാത്രയാക്കി. നാലു വർഷം ജയിൽ തടവറയിൽ കഴിഞ്ഞ ഇവർ ഇന്നലെയാണ് പുറത്തിറങ്ങിയത്. സാധാരണ ഗതിയിൽ തടവുകാർ ജയിൽ മോചിതരായി പുറത്തു പോകുമ്പോൾ സഹതടവുകാർക്ക് സന്തോഷമാണെങ്കിലും തൽവാർ ദമ്പതിമാർ പുറത്തിറങ്ങിയപ്പോൾ സഹതടവുകാർക്ക് സങ്കടമായിരുന്നു

.ചപ്പുചവറുകൾക്കിടയിൽ വലിയ പ്ലാസ്റ്റിക് കവർ, ചുറ്റും ഉറമ്പുകൾ, കവർ തുറന്നപ്പോൾ ഞെട്ടി.ചപ്പുചവറുകൾക്കിടയിൽ വലിയ പ്ലാസ്റ്റിക് കവർ, ചുറ്റും ഉറമ്പുകൾ, കവർ തുറന്നപ്പോൾ ഞെട്ടി

ജയിലിൽ കഴിഞ്ഞ നാലു വർഷവും യാതൊരു പ്രതിഫലവും പറ്റാതെയാണ് ദമ്പതിമാർ സേവനം ചെയ്തിരുന്നത്. ഇവരെ കോടതി വെറുതെവിട്ട സമയത്തും ഇവർ ജയിലിൽ കർമ്മനിരതയായിരുന്നു. മോചനത്തിനായുള്ള കോടതി ഉത്തരവ് ലഭിച്ചപ്പോൾ എല്ലാവർക്കും കൈകൊടുത്തു ആശ്ലേഷിച്ചാണ് ദമ്പതിമാർ ജയിൽ നിന്ന് പുറത്തിറങ്ങിയത്.

thalwar

നാൽപ്പത് രൂപയായിരുന്നു ഇവർക്ക് ജയിൽ നിന്ന് ലഭിച്ചിരുന്ന കൂലി. നാലു വർഷം കൊണ്ട് ഇവർ സമ്പാദിച്ചത് 49000 രൂപയായിരുന്നു. ഈ തുക കൈപ്പറ്റാതെയാണ് തൽവാർ ദമ്പതിമാർ ജയിൽ നിന്ന് പോയത്. നൂപുർ തൽവാർ ദന്തൽ ക്ലീനിക്കിലെ ജോലിക്കു പുറമേ തയ്യൽ ജോലിയും നോക്കിയിരുന്നു. പുസ്തകങ്ങളും വസ്ത്രങ്ങളും ഷൂവും സഹതടവുകാർ ഇവർക്ക് സമ്മാനമായി നൽകിരുന്നു. ജയിൽ നിന്ന് പുറത്തിറങ്ങിയാലും എല്ലാമസവും 15ാം തീയതി ജയിലെത്തുമെന്നും തടവുകാർക്ക് ദന്തൽ ചികിത്സ നൽകുമെന്നും ഇവർ അറിയിച്ചിരുന്നു.

English summary
Rajesh and Nupur Talwar were given a warm send-off on Monday by the staff and emotional inmates as they walked out of Ghaziabad’s Dasna jail after spending four years in connection with the murder of their teenage daughter Aarushi and domestic help Hemraj, officials said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X