കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോര്‍ന്നത് മുങ്ങിക്കപ്പലിന്റെ രഹസ്യവിവരങ്ങള്‍ അല്ലെന്ന് റിപ്പോര്‍ട്ട്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസിന്റെ സാങ്കേതിക സഹായത്തോടെ നിര്‍മ്മാണത്തിലിരിക്കുന്ന സ്‌കോര്‍പ്പീന്റെ രഹസ്യവിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ നാവികസേനയ്ക്കുവേണ്ടി നിര്‍മിക്കുന്ന കപ്പലിന്റെ രഹസ്യം ചോര്‍ന്നെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പുറത്തുവന്നത് കപ്പലിന്റെ ചെറിയ കാര്യങ്ങള്‍ മാത്രമാണെന്നും പ്രധാനപ്പട്ടതോ രഹസ്യങ്ങളോ അല്ലെന്ന് റിപ്പോര്‍ട്ട്.

പുറത്തുവന്നത് കപ്പലിന്റെ സെന്‍സിറ്റീവായ കാര്യങ്ങളാണെങ്കിലും ഇത് രഹസ്യമായതല്ലെന്ന് ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സിനോട് പറഞ്ഞു. സംഭവത്തില്‍ ഫ്രഞ്ച് നാഷണല്‍ സെക്യൂരിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതൊക്കെ വിവരങ്ങള്‍ ചോര്‍ന്നെന്നും ആരാണ് ഇതിന് പിന്നിലെന്നുമാണ് പ്രധാന അന്വേഷണം.

scorpene-sub

വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് നേവി ചീഫിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പ്രതികരിച്ചത്. അത്യാധുനിക സംവിധാനങ്ങളടങ്ങുന്നതാണ് ഇന്ത്യ ഫ്രാന്‍സില്‍നിന്നും വാങ്ങുന്ന സ്‌കോര്‍പ്പ് എന്ന മുങ്ങിക്കപ്പല്‍. ഇതിന്റെ 22,400 ഓളം പേജുകള്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്.

മൂന്നര ബില്യണ്‍ ഡോള്‍ ചെലവഴിച്ച് സ്‌കോര്‍പ്പീന്‍ ശ്രേണിയില്‍പെട്ട ആറ് ക്ലാസ് അന്തര്‍വാഹനികളാണ് ഇന്ത്യ നിര്‍മ്മിക്കുന്നത്. വെള്ളത്തില്‍ മുങ്ങിക്കിടന്നാല്‍ ശത്രുവിന്റെ കണ്ണില്‍പെടാതെ മാരക ആക്രമണം നടത്താനുള്ള കഴിവ് സ്‌കോര്‍പ്പീനുണ്ട്. ഇന്ത്യന്‍ അന്തര്‍വാഹിനിയുടെ രഹസ്യങ്ങള്‍ ചൈന, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ കൈക്കലാക്കുമെന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്.

English summary
Data on Indian Navy's Scorpene-class submarines leaked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X