ഇആർഒമാരെ നോക്കുകുത്തിയാക്കി, അമിതാധികാരം പ്രയോഗിച്ച ഐടി മേധാവി..ആരാണ് സീമ ഖന്ന?

സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിലുൾപ്പെടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ അഭിപ്രായഭിന്നത പുറത്തുവന്നതിന് പിന്നാലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം പുകയുകയാണ്. ഇനി പദവിയിൽ തുടരാൻ യോഗ്യത ഇല്ലെന്നും രാജിവെച്ച് ഒഴിയണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടുന്നത്. അതിനിടയിലിതാ കമ്മീഷൻ്റെ ഐടി വിഭാഗം ഡയറക്ടർ ജനറൽ സീമ ഖന്നയുടെ ഇടപെടലുകളും കമ്മീഷ്ണർമാർ ചോദ്യം ചെയ്തുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഇന്ത്യൻ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഫീൽഡ് തലത്തിലുള്ള ഇലക്ട്രോണിക് രജിസ്ട്രേഷൻ ഓഫീസർമാരുടെ (ഇആർഒ)അധികാരപരിധിയിൽ ഇടപെടാൻ സീമ ഖന്നയ്ക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന് കമ്മീഷ്ണർമാരായ സുഖ്ബീർ സിംഗ് സിന്ധുവും വിവേക് ജോഷിയും ചോദിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. വിശദമായി വായിക്കാം

eci2-1

ആരാണ് സീമ ഖന്ന

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡിജിറ്റൽ, സാങ്കേതിക സംവിധാനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് സീമ ഖന്നയാണ്. നാഷ്ണൽ ഇൻഫോമാറ്റിക്സ് സെൻ്ററിൽ നിന്നും 2025 ലാണ് ഡെപ്യൂട്ടേഷനിലൂടെ ഇലക്ഷൻ കമ്മീഷനിൽ ഇവർ നിയമിതയായത്.

പൂർണനിയന്ത്രണം കൈപ്പിടിയിലാക്കി

ഇസിഐനെറ്റും ഇആർഒനെറ്റുമാണ് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകൾ. 2026 ജനുവരി 22 ലാണ് ഇസിആർനെറ്റ് തിരഞ്ഞെടുപ്പ് കമ്മീഷൻ ലോഞ്ച് ചെയ്തത്. കമ്മീഷൻ്റെ 40 ൽ അധികം വരുന്ന ആപ്പുകളും പോർട്ടലുകളും ഒരുകുടക്കീഴിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് ഇത് അവതരിപ്പിച്ചത്. സൈറ്റുകൾ സുതാര്യതയും പൊതുജനവിശ്വാസവും ഊട്ടിഉറപ്പിക്കാൻ സഹായിക്കുമെന്ന് അന്ന് സീമ ഖന്ന വ്യക്താക്കിയിരുന്നു.

1950-ലെ ജനപ്രാതിനിധ്യ നിയമം , 1960-ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂൾസ് എന്നിവ പ്രകാരം വോട്ടർപട്ടികയിൽ പേരുകൾ ചേർക്കുന്നതിനും തിരുത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള നിയമപരമായ അധികാരം ഇആർഒമാർക്കാണ്. എന്നാൽ വോട്ടർമാരുടെ വിവരങ്ങൾ അടങ്ങിയ ഡാറ്റാബേസിന്റെ പൂർണ്ണ നിയന്ത്രണം സീമ ഖന്നയുടെ നേതൃത്വത്തിലുള്ള ഐടി വിഭാഗം കൈപ്പിടിയിലാക്കുകയായിരുന്നുവെന്നാണ് വിമർശനം. ഇആർഒമാരുടെ ജനാധിപത്യപരമായ അവകാശങ്ങളിലാണ് കമ്മീഷൻ ഐടിവിഭാഗം കൈകടത്തൽ നടത്തിയതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

ഗുരുതര വീഴ്ച

വോട്ടർപട്ടികയിൽ ഗുരുതര വീഴ്ചകൾ നടന്നതായി ആരോപിക്കപ്പെടുന്ന സംസ്ഥാനങ്ങളിൽ ഒന്ന് ഗോവയാണ്. ഇവിടെ ഇആർഒമാർ അംഗീകരിച്ച 97 പേരുടെ പേരുവിവരങ്ങൾ ഡാറ്റാ ബേസിൽ ചേർക്കാൻ സാധിച്ചില്ല. ഡാറ്റാബേസ് ഉപയോഗിക്കാനുള്ള അനുമതി ഇആർഒമാർക്ക് നിഷേധിച്ചതാണ് തടസമായത്. തുടർന്ന് ഗോവ ചീഫ് ഇലക്ഷൻ കമ്മീഷൻ ഓഫീസർ ഇലക്ഷൻ കമ്മീഷന് കത്തയച്ചു. ഫെബ്രുവരി 11 നും 17 നും ഇടയിൽ സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷ്ണർ ഗ്യാനേഷ് ഭാരതിക്കാണ് എട്ട് തവണ കത്തയച്ചത്. കത്തിൻ്റ പകർപ്പ് സീമ ഖന്നയ്ക്കും നൽകിയിരുന്നു. ആക്സസ് അനുവദിക്കണമെന്നായിരുന്നു ആവശ്യം. സുപ്രീം കോടതിയുടെ നിർദേശം നടപ്പാക്കുന്നതിൽ ഐടി സംവിധാനങ്ങൾ തടസം നിൽക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷൻ സഞ്ജയ് കുമാറും സീമ ഖന്നയ്ക്ക് മറ്റൊരു കത്ത് കൈമാറിയിരുന്നുവെന്നും ഇന്ത്യൻ എക്,സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.

വോട്ടർ സോഫ്റ്റ്‌വെയറിനെ ചൊല്ലിയും ഭിന്നത

വോട്ടർപട്ടിക ഡാറ്റാബേസ് കമ്മീഷൻ്റെ ഐടി വിഭാഗം കൈപ്പിടിയിലൊതുക്കുന്നതിലും ഇആർഒ ഉദ്യോഗസ്ഥരാമാർക്ക് ലോഗിൻ അനുമതി നിഷേധിക്കുന്നതിലും കമ്മീഷ്ണർമാർ കടുത്ത അഭിപ്രായ ഭിന്നത രേഖപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് കമ്മീഷ്ണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ഷോഷി എന്നിവർ ഗ്യാനേഷ് കുമാറിനും കാബിനെറ്റ് സെകട്ടറി സിവി സോമനാഥനും കത്തയക്കുകയും ചെയ്തു. ഇആർഒമാരുടെ അധികാരത്തിൽ ഇടപെടുന്നതിനോ നിയന്ത്രിക്കുന്നതിനോ ഐടി വിഭാഗം മേധാവിക്ക് യാതൊരുവിധ നിയമപരമായ അധികാരവും ഇല്ലെന്ന് ഇവർ കത്തിൽ ചൂണ്ടിക്കാട്ടി. എത്രയും പെട്ടെന്ന് ഇആർഒമാർക്ക് ഡിജിറ്റൽ ആക്സസ് നൽകണമെന്നും ഇവർ കത്തിൽ ആവശ്യപ്പെട്ടിരുന്നു..

അതേസമയം ഐടി വിഭാഗത്തിൻ്റെ അമിതാധികാര പ്രയോഗത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. എഐ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ സോഫ്റ്റ്‌വെയറിന്റെ ബാക്കെൻഡിൽ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടാകാം എന്നാണ് നേതാക്കൾ ആരോപിക്കുന്നത്. ഇത്തരത്തിൽ തങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് പേരുകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ടാകാം എന്നും നേതാക്കൾ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma