പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2020 മാര്‍ച്ച് വരെ നീട്ടി
ദില്ലി: വ്യക്തികള്‍ക്ക് പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി അടുത്ത വര്‍ഷം മാര്‍ച്ച് വരെ നീട്ടിയതായി സിബിഡിടി തിങ്കളാഴ്ച അറിയിച്ചു. നേരത്തെ ഡിസംബര്‍ 31 ചൊവ്വാഴ്ചയായിരുന്നു അവസാന സമയപരിധിയായി നിശ്ചയിച്ചിരുന്നത്. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139 എഎയിലെ ഉപവകുപ്പ് 2 പ്രകാരം നിര്‍ദ്ദേശിച്ച പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2019 ഡിസംബര്‍ 31ല്‍ നിന്ന് 2020 മാര്‍ച്ച് 31ലേക്ക് മാറ്റിയതായി ഔദ്യോഗിക ട്വിറ്ററില്‍ വകുപ്പ് അറിയിച്ചു.
വ്യക്തികള്‍ക്ക് പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി എട്ടാം തവണയാണ് സിബിഡിടി നീട്ടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പദ്ധതിയായ ആധാര്‍ ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ സുപ്രീംകോടതി അറിയിച്ചിരുന്നു. ഐ-ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ അനുവദിക്കുന്നതിനും ബയോമെട്രിക് ഐഡി നിര്ബന്ധതമാണെന്നും കോടതി നിരീക്ഷിച്ചു.

2017 ജൂലൈ ഒന്നിനകം പാന്‍ കാര്‍ഡ് ഉള്ളതും ആധാര്‍ നേടാന്‍ അര്‍ഹതയുള്ളതുമായ ഓരോ വ്യക്തിയും തന്റെ ആധാര്‍ നമ്പര്‍ നികുതി അധികാരികളെ അറിയിക്കണമെന്ന് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139 എഎ (2) പ്രകാരം പറയുന്നു. യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐഐ) ആണ് ആധാര്‍ നല്‍കുന്നത്. ഒരു വ്യക്തി, സ്ഥാപനം അല്ലെങ്കില്‍ എന്റിറ്റിക്ക് ഐ-ടി വകുപ്പ് അനുവദിച്ച 10 അക്ക ആല്‍ഫാന്യൂമെറിക് നമ്പറാണ് പാന്‍. ഈ സാഹചര്യത്തില്‍ 107ാം നമ്പറില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് നികുതി വകുപ്പിനായി നയം രൂപീകരിക്കുന്ന സിബിഡിടി പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications