കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2020 മാര്‍ച്ച് വരെ നീട്ടി

  • By S Swetha
Google Oneindia Malayalam News

ദില്ലി: വ്യക്തികള്‍ക്ക് പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി അടുത്ത വര്‍ഷം മാര്‍ച്ച് വരെ നീട്ടിയതായി സിബിഡിടി തിങ്കളാഴ്ച അറിയിച്ചു. നേരത്തെ ഡിസംബര്‍ 31 ചൊവ്വാഴ്ചയായിരുന്നു അവസാന സമയപരിധിയായി നിശ്ചയിച്ചിരുന്നത്. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139 എഎയിലെ ഉപവകുപ്പ് 2 പ്രകാരം നിര്‍ദ്ദേശിച്ച പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2019 ഡിസംബര്‍ 31ല്‍ നിന്ന് 2020 മാര്‍ച്ച് 31ലേക്ക് മാറ്റിയതായി ഔദ്യോഗിക ട്വിറ്ററില്‍ വകുപ്പ് അറിയിച്ചു.

പൗരത്വ നിയമത്തിനെതിരെ ഹൈന്ദവ പുരോഹിതരും; ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കുന്നത് ശരിയല്ലപൗരത്വ നിയമത്തിനെതിരെ ഹൈന്ദവ പുരോഹിതരും; ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കുന്നത് ശരിയല്ല

വ്യക്തികള്‍ക്ക് പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി എട്ടാം തവണയാണ് സിബിഡിടി നീട്ടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പദ്ധതിയായ ആധാര്‍ ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ സുപ്രീംകോടതി അറിയിച്ചിരുന്നു. ഐ-ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ അനുവദിക്കുന്നതിനും ബയോമെട്രിക് ഐഡി നിര്‍ബന്ധതമാണെന്നും കോടതി നിരീക്ഷിച്ചു.

pancard-and-aadhar-1

2017 ജൂലൈ ഒന്നിനകം പാന്‍ കാര്‍ഡ് ഉള്ളതും ആധാര്‍ നേടാന്‍ അര്‍ഹതയുള്ളതുമായ ഓരോ വ്യക്തിയും തന്റെ ആധാര്‍ നമ്പര്‍ നികുതി അധികാരികളെ അറിയിക്കണമെന്ന് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139 എഎ (2) പ്രകാരം പറയുന്നു. യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐഐ) ആണ് ആധാര്‍ നല്‍കുന്നത്. ഒരു വ്യക്തി, സ്ഥാപനം അല്ലെങ്കില്‍ എന്റിറ്റിക്ക് ഐ-ടി വകുപ്പ് അനുവദിച്ച 10 അക്ക ആല്‍ഫാന്യൂമെറിക് നമ്പറാണ് പാന്‍. ഈ സാഹചര്യത്തില്‍ 107ാം നമ്പറില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് നികുതി വകുപ്പിനായി നയം രൂപീകരിക്കുന്ന സിബിഡിടി പറഞ്ഞു.

English summary
Date extended for Linking of PAN card and Aadhaar card upto 2020 March
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X