Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛന്റെ മദ്യപാനം; അമ്മയുടെ പത്താം ചരമവാർഷികത്തിൽ മകൾ ആത്മഹത്യ ചെയ്തു

ഹൈ​ദരാബാദ്: കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. പിതാവിന്റെ അമിത മദ്യപാനത്തിൽ മനംനൊന്താണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്, തെലങ്കാന കച്ചെ​ഗുഡിയിൽ ജി സൗമ്യ (21) ആണ് മരിച്ചത്. ​ഗാർഹിക പ്രശ്നങ്ങളെ തുടർന്ന് 2013 ൽ സൗമ്യയുടെ അമ്മ അനിത ആത്മഹത്യ ചെയ്തിരുന്നു.

അനിത മരിച്ച് കൃത്യം 10 വർഷം തികയുമ്പോഴാണ് മകളും മരിക്കുന്നത്. വ്യാഴാഴ്ച രാവിലെ വീട്ടലെ മുറിയിൽ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടത്. സഹോദരനും പിതാവും യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ രക്ഷിക്കാന്ഡ കഴിഞ്ഞില്ല.

Death n

ജി എച്ച് എം സിയിൽ ശുചീകരണ തൊഴിലാളിയായിരുന്നു പിതാന് യാദയ്യ. ഇയാൾ എന്നും മദ്യപിക്കാറുണ്ടായിരുന്നുവെന്നും സിസാര കാര്യങ്ങളുടെ പേരിൽ പോലും ഇവരെ വഴക്ക് പറയാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. പിതാവിന്റെ പെരുമാറ്റം സൗമ്യയെ മാനസികമായി തളർത്തിയിരുന്നു എന്നാണ് വിവരം,

സംഭവം നടന്ന ദിവസം യാദയ്യ ജോലിക്കും സൗമ്യയുടെ സഹോദരൻ ​ഗൗതം കോളേജിലും പോയിരുന്നു. വീട്ടിൽ യുവതി മാത്രമാണ് ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യാദയ്യ മകളുടെ മുറി അടച്ചിട്ടിരിക്കുന്നത് കണ്ടു.

ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്നാണ് ​ഗൗതമിനെ കോളേജിൽ നിന്ന് വിളിച്ചുവരുത്തിയത്. പിന്നീട് വാതിൽ പൊളിച്ച് അകത്തുകയറിയപ്പോൾ സീലിം​ഗ് ഫാനിൽ തൂങ്ങിയ നിലയാിലായിരുന്ന സൗമ്യയെ കണ്ടെത്തുകയായിരുന്നു. . സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത്
അന്വേഷണം ആരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+