Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിആര്‍എസിന് കനത്ത തിരിച്ചടി; വിജയ റെഡ്ഡി കോണ്‍ഗ്രസിലേക്ക്... കളംമാറ്റം തുടങ്ങി

ഹൈദരാബാദ്: തെലങ്കാന ഭരണകക്ഷിയായ ടിആര്‍എസിന് തിരിച്ചടിയായി പ്രമുഖ നേതാവിന്റെ രാജി. ഹൈദരാബാദ് മുന്‍സിപ്പല്‍ കൗണ്‍സലറായ പി വിജയ റെഡ്ഡി രാജിവച്ചു. ഈ മാസം 23ന് അവര്‍ കോണ്‍ഗ്രസില്‍ ചേരും. അപ്രതീക്ഷിതമായിട്ടാണ് വിജയ റെഡ്ഡിയുടെ പ്രഖ്യാപനം. തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എ രേവന്ത് റെഡ്ഡിയുടെ ജൂബിലി ഹില്‍സിലെ വസതിയിലെത്തിയാണ് വിജയ റെഡ്ഡി ഇക്കാര്യം അറിയിച്ചത്. അഗ്നിപഥ് സമരവുമായി ബന്ധപ്പെട്ട് രേവന്ത് റെഡ്ഡി വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. ഈ വേളയിലാണ് വിജയ റെഡ്ഡിയുടെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച വിവരവും പുറത്തുവന്നത്.

c

ഹൈദരാബാദിലെ ടിആര്‍എസിന്റെ മുതിര്‍ന്ന വനിതാ നേതാക്കളില്‍ ഒരാളാണ് വിജയ റെഡ്ഡി. ഹൈദരാബാദ് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിന് ശേഷം ഇവര്‍ മേയറാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ടിആര്‍എസ് വിജയ റെഡ്ഡിയെ പരിഗണിച്ചില്ല. ഇതില്‍ അവര്‍ക്ക് വലിയ അതൃപ്തിയുണ്ടായിരുന്നുവെന്നാണ് വാര്‍ത്തകള്‍. പിന്നീട് മറ്റു പല ഘട്ടങ്ങളിലും പാര്‍ട്ടി അവഗണിക്കുന്നുവെന്ന തോന്നലും വിജയ റെഡ്ഡിക്കുണ്ടായിരുന്നു. ഇതിന്റെ ഫലമാണ് രാജി പ്രഖ്യാപനവും കോണ്‍ഗ്രസ് പ്രവേശനവും. മേയര്‍ പദവി കിട്ടാത്തതിനാലാണോ ടിആര്‍എസ് വിടുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഏതെങ്കിലും ഒരു പദവി ആഗ്രഹിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തിയല്ല താനെന്നായിരുന്നു വിജയ റെഡ്ഡിയുടെ പ്രതികരണം.

ടിആര്‍എസില്‍ തന്നെ ഒതുക്കാന്‍ ചില ശ്രമങ്ങള്‍ നടന്നുവെന്ന് വിജയ റെഡ്ഡി പറയുന്നു. കോണ്‍ഗ്രസില്‍ തനിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. സോണിയ ഗാന്ധിയുടെയും രേവന്ത് റെഡ്ഡിയുടെയും നേതൃത്വത്തില്‍ തനിക്ക് വിശ്വാസമുണ്ട്. കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ വേണ്ടി ഇനിയുള്ള നാളുകള്‍ പ്രവര്‍ത്തിക്കുമെന്നും വിജയ റെഡ്ഡി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം ആലോചിക്കുന്നതിന് ഇനിയും സമയമുണ്ടെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് വിജയ റെഡ്ഡിയുടെ മറുപടി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടി മാറുമെന്ന് വാര്‍ത്തകളുണ്ട്.

രേവന്ത് റെഡ്ഡിയെ കാണാനാണ് ഇവിടെ വന്നത്. മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ ചേരാന്‍ അദ്ദേഹം തന്നെ ക്ഷണിച്ചു. തെലങ്കാനയിലെയും ഇന്ത്യയിലേയും പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ എല്ലാവരും പ്രതീക്ഷ വയ്ക്കുന്നത് കോണ്‍ഗ്രസിലാണ്. എന്റെ പിതാവും പൂര്‍വികരും കോണ്‍ഗ്രസുകാരായിരുന്നു. രാജ്യത്തിന് മഹത്തായ നേതാക്കളെ സംഭാവന ചെയ്തത് കോണ്‍ഗ്രസാണെന്നും വിജയ റെഡ്ഡി പറഞ്ഞു. മുന്‍ മന്ത്രിയും നിയമസഭാ കക്ഷി നേതാവുമായിരുന്ന പി ജനാര്‍ദന റെഡ്ഡിയുടെ മകളാണ് വിജയ റെഡ്ഡി. സഹോദരന്‍ പി വിഷ്ണുവര്‍ധന്‍ റെഡ്ഡി മുന്‍ എംഎല്‍എയാണ്. 2014ല്‍ വിജയ റെഡ്ഡി വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും തോറ്റിരുന്നു. പിന്നീടാണ് ടിആര്‍എസില്‍ ചേര്‍ന്നതും ഹൈദരാബാദ് കോര്‍പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+