പീഡനക്കേസിലെ പ്രതിയുടെ മകള്‍ തൂങ്ങിമരിച്ചു
കൊല്‍ക്കത്ത: അച്ഛന്‍ ബലാത്സംഗക്കേസിലെ പ്രതിയാണ് എന്നറിഞ്ഞ 19 കാരി ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ദെഗാംഗയിലാണ് പീഡനക്കേസിലെ പ്രതിയുടെ മകളായ 19കാരി സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ചത്. ആത്മഹത്യ ചെയ്ത പെണ്‍കുട്ടി ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതയായതെന്ന് പോലീസ് പറഞ്ഞു.
21കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. പീഡനത്തിന് ഇരയായ 21 കാരിയെ ബരാസത് സബ് ഡിവിഷണല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആത്മഹത്യ ചെയ്ത 19 കാരിയുടെ അച്ഛനായ അയൂബ് അലി സര്‍ദാരും രണ്ട് കൂട്ടുകാരും കൂടി മാവിന്‍തോട്ടത്തില്‍ കൊണ്ടുപോയി 21 കാരിയെ ബലാത്സംഗം ചെയ്തു എന്നാണ് പരാതി.

അയൂബ് അലി സര്‍ദാര്‍ പീഡനക്കേസിലെ പ്രതിയാണ് എന്ന് തിരിച്ചറിഞ്ഞതിന് ശേഷം പെണ്‍കുട്ടി വളരെയധികം അസ്വസ്ഥയായിരുന്നത്രെ. വിവരം അറിഞ്ഞതില്‍ പിന്നെ പെണ്‍കുട്ടി വീട്ടുകാരോട് പോലും സംസാരിച്ചിരുന്നില്ല. രാത്രി മുറിയില്‍ കയറി വാതിലടച്ച പെണ്‍കുട്ടി സീലിംഗ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. അച്ഛന്‍ കാരണമാണ് തനിക്ക് സഹോദരിയെ നഷ്ടമായതെന്ന് അയൂബിന്റെ മകന്‍ പറഞ്ഞു.
21 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. അയൂബ് അലി സര്‍ദാറിന് പുറമേ നൗഷാദ് അലി മണ്ഡല്‍, സൈഫുള്‍ മണ്ഡല്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. അയൂബിന്റെ അറസ്റ്റിനെത്തുടര്‍ന്നാണ് 19കാരിയായ മകള്‍ ആത്മഹത്യ ചെയ്തത് എന്നും പോലീസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.












Click it and Unblock the Notifications